മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ര്‍ ഒഴിവ്: അപേക്ഷ ക്ഷണിച്ചു
ചാലക്കുടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2025-26 അധ്യായന വര്‍ഷത്തിലേക്ക് കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത ട്രേഡില്‍ ലഭിച്ച ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി ലീവിംഗ് സര്‍ട്ടിഫിക്കറ്റ് പരീക്ഷയില്‍ വിജയം അല്ലെങ്കില്‍ എസ്എസ്എല്‍സിയില്‍ വിജയവും നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് കേരള എഞ്ചിനീയറിംഗ് പരീക്ഷ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് എന്നിവയില്‍ നിശ്ചിത ട്രേഡിലുള്ള വിജയവുമാണ് യോഗ്യത. താല്‍പര്യമുള്ള വനിതാ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, വയസ്സ്, ജാതി വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം മെയ് 31 ന് മുന്‍പ് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്, ഒന്നാം നില, മിനി സിവില്‍ സ്റ്റേഷന്‍, ചാലക്കുടി പി.ഒ തൃശ്ശൂര്‍, 680307 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ :0480 2706100
- Log in to post comments