Skip to main content

ആകാശവാണി മഞ്ചേരി എഫ് എം ഇശൽ തേൻമഴ: കലാ വിരുന്നും നാടകാവതരണവും 18 ന്

ആകാശവാണി മഞ്ചേരി എഫ് എം, മലപ്പുറം നഗരസഭയുടെ സഹകരണത്തോടെ മെയ് 18 ന് ഉച്ചയ്ക്ക് 2.30 ന് മലപ്പുറം മുനിസിപ്പൽ ടൗൺഹാളിൽ 'ഇശൽ തേൻമഴ' കലാവിരുന്നും നാടകാവതരണവും സംഘടിപ്പിക്കുന്നു. മഞ്ചേരി ആകാശവാണിയുടെ ജനപ്രിയ മാപ്പിളപ്പാട്ട് പരിപാടിയായ 'മൈലാഞ്ചി മൊഞ്ച് ' 75 ഭാഗം പിന്നിടുന്നതിന്റെ ഭാഗമായുള്ള 'മാപ്പിളപ്പാട്ടിന്റെ വികാസ പരിണാമങ്ങൾ 'എന്ന സംവാദത്തിൽ പ്രശസ്ത മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ, ഗാനരചയിതാക്കളായ ബാപ്പു വെള്ളിപറമ്പ്,ഫൈസൽ കന്മനം എന്നിവർ പങ്കെടുക്കും. കെ വി അബൂട്ടിയും സംഘവും ഒരുക്കുന്ന ഗാനമേളയും ഉണ്ടാവും. മലപ്പുറം മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ആകാശവാണി മഞ്ചേരി എഫ് എം പ്രോഗ്രാം മേധാവി സി.കൃഷ്ണകുമാർ അധ്യക്ഷത വഹിക്കും. കൊണ്ടോട്ടി മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി, ആകാശവാണി മഞ്ചേരി നിലയത്തിലെ ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ് മുനീർ ആമയൂർ എന്നിവർ സംസാരിക്കും.

 തുടർന്നുള്ള കലാവിരുന്നിൽ സംസ്ഥാന സ്കൂൾ കലോത്സവ വിജയികളായ ജി.ബി.എച്ച്.എസ്.എസ് മഞ്ചേരി ടീമിന്റെ പണിയ നൃത്തം, പി.പി.എം. എച്ച്.എസ്.എസ് കൊട്ടുക്കര ടീമിന്റെ ഒപ്പന' ഡി. യു.എച്ച്.എസ്.എസ് പാണക്കാട് ടീം ഒരുക്കുന്ന കോൽക്കളി എന്നിവയും ഉണ്ടാവും. ആകാശവാണി മഞ്ചേരി എഫ് എം അവതാരകർ ഒരുക്കുന്ന സ്കിറ്റ്, മെഡ്ലി, ഫ്യൂഷൻ തുടങ്ങിയവയും ഉണ്ടാവും. വൈകിട്ട് 6 മണിക്ക് കേരള സംഗീത നാടക അക്കാദമിയുടെ അവാർഡുകൾ നേടിയ കോഴിക്കോട് സങ്കീർത്തനയുടെ 'ചിറക്' എന്ന നാടകാവതരണവുമുണ്ടാകും.

 പ്രവേശനം സൗജന്യമാണ്.

 

date