Post Category
’ഉന്നതി’ പദ്ധതി: സർട്ടിഫിക്കറ്റ് വിതരണം ചെയ്തു
കൊടുവള്ളി നിയോജകമണ്ഡലത്തിൽ ഡോ. എം കെ മുനീർ എംഎൽഎ നടപ്പാക്കുന്ന ‘ഉന്നതി’ ജനകീയ വിജ്ഞാന മുന്നേറ്റം പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ നിയമിച്ച കൗൺസിലർമാർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
ഡയറ്റ് പ്രിൻസിപ്പൽ ഡോ. യു കെ അബ്ദുന്നസർ വിതരണോദ്ഘാടനം നിർവഹിച്ചു. ഉന്നതി പ്രൊജക്റ്റ് കോഡിനേറ്റർ നൗഫൽ പുല്ലാളൂർ അധ്യക്ഷത വഹിച്ചു. താമരശ്ശേരി ബിപിസി മെഹറലി നെടിയനാട്, പ്രൊജക്റ്റ് കോഡിനേറ്റർ ഖലീൽ എരഞ്ഞോണ, കൊടുവള്ളി ഹൈസ്കൂൾ പ്രധാനാധ്യാപിക സുബിത, ഫാത്തിമ ഹിബ തുടങ്ങിയവർ സംബന്ധിച്ചു.
വിദ്യാർത്ഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി തയ്യാറാക്കിയ ഉന്നതി പദ്ധതി കോഴിക്കോട് ഡയറ്റ് സഹകരണത്തോടെയാണ് നടപ്പാക്കിയത്. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുത്ത സ്കൂൾ കൗൺസിലർമാർക്ക് പരിശീലനം നൽകിയിരുന്നു.
date
- Log in to post comments