Skip to main content
ബിഎം ബിസി നിലവാരത്തിൽ നവീകരണം പൂർത്തിയായ കറുത്തേടം -തെള്ളകം - അടിച്ചിറ റോഡ്.

കറുത്തേടം -തെള്ളകം - അടിച്ചിറ റോഡിലൂടെ ഇനി സുഗമ യാത്ര ബിഎംബിസി നിലവാരത്തിൽ നിർമാണം പൂർത്തിയാ

 എം.സി റോഡിനെയും നീലിമംഗലം - പേരൂർ റോഡിനെയും  ബന്ധിപ്പിക്കുന്ന കറുത്തേടം -തെള്ളകം - അടിച്ചിറ റോഡിന്റെ  നവീകരണം ആധുനിക നിലവാരത്തിൽ പൂർത്തിയാക്കി. ഏറ്റുമാനൂർ  നഗരസഭയുടെ അധീനതയിലുള്ള റോഡ് സഹകരണ-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി .എൻ വാസവന്റെ ഇടപെടലിനേത്തുടർന്ന് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് ആധുനിക നിലവാരത്തിൽ പൂർത്തിയാക്കുകയായിരുന്നു. 2.35 കിലോമീറ്റർ നീളമുള്ള റോഡ് 4.88 കോടി രൂപ ചെലവിട്ടാണ് ബി.എം.ബിസി നിലവാരത്തിൽപുനർനിർമിച്ചത്. 2022-23 വർഷത്തെ സംസ്ഥാന ബജറ്റിൽ തുക വകയിരുത്തിയാണ് നിർമാണം.
എം.സി റോഡിലെ അടിച്ചിറയിൽ നിന്നാരംഭിച്ച് തെള്ളകം വഴി പേരൂർ റോഡിലെ കറുത്തേടത്ത് എത്തിച്ചേരുന്നതാണ് റോഡ്. അടിച്ചിറ മുതൽ പരിത്രാണ വരെ ശരാശരി 5.5 മീറ്ററിലും പരിത്രാണ മുതൽ അടിച്ചിറ വരെ പഴയറോഡിന്റെ വീതി കൂട്ടി ശരാശരി 5 മീറ്ററിലുമാണ് നിർമ്മിച്ചത്. പഴയ കലുങ്കുകൾ പുതുക്കിപ്പണിതു. റോഡിന്റെ അരികുകൾ കോൺക്രീറ്റ് ചെയ്തു. റോഡ് സുരക്ഷാ മാർഗ്ഗങ്ങളായ സൈൻബോർഡ്, ലൈൻ-മാർക്കിങ്, റോഡ് സ്റ്റഡുകൾ, ഗാർഡ് പോസ്റ്റുകൾ, ഡീലിനേറ്റർ പോസ്റ്റുകൾ ,ക്രാഷ് ബാരിയർ എന്നിവയും  സ്ഥാപിച്ചിട്ടുണ്ട്. ഏറ്റുമാനൂർ നഗരസഭയുടെ 18,19,20,21 വാർഡുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്.

date