ആധുനിക നിലവാരത്തിലാക്കിയ ടോൾ ചെമ്മനാകരി റോഡ് നാടിന് സമർപ്പിച്ചു
പൊതുമരാമത്ത് വകുപ്പിൻ്റെ അക്ഷീണ പ്രവർത്തനമാണ് അറുപതിലധികം റോഡുകൾ സംസ്ഥാനത്ത് ഉദ്ഘാടനത്തിന് സജ്ജമാക്കിയതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി.പൊതുമരാമത്തുവകുപ്പിനു കീഴിൽ നവീകരണം പൂർത്തിയാക്കിയ കോട്ടയം ജില്ലയിലെ ടോൾ ചെമ്മനാകരി റോഡ് അടക്കം സംസ്ഥാനത്തെ വിവിധ റോഡുകൾ തിരുവനന്തപുരം മാനവീയം വീഥിയിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ മുഴുവൻ ജനതയ്ക്കും റോഡിലൂടെ സുഗമമായ യാത്ര , സുരക്ഷ,മെച്ചപ്പെട്ട സൗകര്യം എന്നിവ ഉറപ്പാക്കാൻ സാധിച്ചു. അൻപതോളം റോഡുകൾക്കൊപ്പം12 സ്മാർട്ട് റോഡുകളും പൂർത്തിയാക്കാൻ സാധിച്ചെന്നും മന്ത്രി പറഞ്ഞു.
പശ്ചാത്തല വികസനത്തിൻ്റെ ഹബായി കേരളം മാറിയെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. നാല് വർഷം കൊണ്ട് കേരളത്തിലെ 60 ശതമാനം റോഡുകളും ബിഎം ബിസി നിലവാരത്തിൽ നിർമ്മിക്കാൻ സാധിച്ചു. നടപ്പിലാക്കാൻ സാധിക്കില്ല എന്നു പറഞ്ഞ മലയോര ഹൈവേ, തീരദേശ ഹൈവേ, ദേശീയ പാത എന്നിവ നടപ്പാക്കാൻ സാധിച്ചെന്നും മന്ത്രി പറഞ്ഞു.
ടോൾ ചെമ്മനാകരി റോഡിന് സമീപം നടന്ന മണ്ഡലതലഉദ്ഘാടന ചടങ്ങിൽ ശിലാഫലക അനാച്ഛാദനവും അധ്യക്ഷതയും സി.കെ ആശ എം.എൽ.എ നിർവഹിച്ചു.
പൊതുവിദ്യാഭ്യാസ- ആരോഗ്യ- അടിസ്ഥാന സൗകര്യ മേഖലയിൽ തുടങ്ങി സർവ്വ മേഖലകളിലേയും കേരളത്തിൻ്റെ വളർച്ച ലോകത്തിന് മാതൃകയാണ്. കേരളം മുന്നേറുന്നതിനൊപ്പം വൈക്കം നിയോജകമണ്ഡലത്തിലും നിരവധിയായ വികസന ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കാൻ കഴിഞ്ഞു.വിദ്യാഭ്യാസമേഖലയിൽ മാത്രം വൈക്കത്ത് 26 പദ്ധതികളാണ് നടപ്പാക്കി വരുന്നതെന്നും സി.കെ ആശ പറഞ്ഞു.
വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ബിജു, മറവന്തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പ്രീതി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ആർ സലില, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.ടി പ്രതാപൻ, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സീമ ബിനു, പഞ്ചായത്ത് അംഗങ്ങളായ പ്രമീള രമണൻ, പി. അമ്മിണി കുട്ടൻ, മജിത ലാൽജി, പൊതുമരാമത്ത് നിരത്ത് വകുപ്പ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ടി.എസ് ജയരാജ്,രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഡോ.സി.എം കുസുമൻ, കെ.എസ് രത്നാകരൻ,പി അമ്മിണിക്കുട്ടൻ, സിറിയക് , സനീഷ് കുമാർ എന്നിവർ പങ്കെടുത്തു.
- Log in to post comments