Skip to main content

അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കേരള സർക്കാർ ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള തലശ്ശേരി മലബാർ കാൻസർ സെന്ററിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി ആൻഡ് റിസർച്ച് സെന്ററിൽ 2024-25 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് സയൻസ് ഇൻ മെഡിക്കൽ മൈക്രോബയോളജി കോഴ്‌സിന് പ്രവേശനത്തിന് അപേക്ഷിച്ചവരുടെ ആദ്യ ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ  വെബ്‌സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത മെമ്മോയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം കോളേജിൽ ജൂൺ 2 മുതൽ 5 നകം  നേരിട്ട് ഹാജരായി പ്രവേശനം നേടണം. ഫീസ് സംബന്ധിച്ച വിവരങ്ങൾക്ക് കോളേജുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക്: 0471 2560361, 362, 363, 364.

പി.എൻ.എക്സ് 2120/2025

date