എൻ്റെ കേരളം : മറൈൻ ഡ്രൈവിൽ സംഗീത പെരുമഴ തീർത്ത് റേഡിയോ ലെഗ്സ്
അറബിക്കടലിൻ്റെ റാണിയെ പാട്ടിൻ്റെയും സംഗീതത്തിൻ്റെയും ഓളങ്ങളിലേറ്റി പ്രമുഖ മ്യൂസിക് ബാൻഡായ റേഡിയോ ലെഗ്സ്. മറൈൻ ഡ്രൈവിൽ നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയുടെ ആദ്യ ദിനത്തിൽ നടന്ന സംഗീത നിശയാണ് നഗരത്തെ ആവേശത്തിരയിലാഴ്ത്തിയത്.
പ്രായഭേദമന്യേ എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന തരത്തിലായിരുന്നു ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയ റേഡിയോ ലെഗ്സിൻ്റെ സംഗീത നിശ. വ്യത്യസ്തമായ സംഗീത പരീക്ഷണങ്ങൾ മുഖമുദ്രയാക്കിയ ഇവരുടെ പ്രകടനങ്ങളെല്ലാം തന്നെ വൈറലാണ്. താളം മുറുകുന്നതിനനുസരിച്ച് നൃത്തച്ചുവടുകളോടെയാണ് കാണികൾ സംഗീത പെരുമഴയെ സ്വീകരിച്ചത്.
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച്
മെയ് 23 വരെ നടക്കുന്ന മേളയില്‍ എല്ലാ ദിവസവും പ്രമുഖ കലാകാരന്മാർ അണി നിരക്കുന്ന സാംസ്കാരിക പരിപാടികളാണ് സംഘടിപ്പിക്കുന്നത്. മെയ് 24-ന് വൈകിട്ട് ഏഴിന് വൈകിട്ട് പ്രമുഖ പിന്നണി ഗായകൻ അൻവർ സാദത്തും സംഘവും അവതരിപ്പിക്കുന്ന സൂപ്പർ ഹിറ്റ് ഗാനമേളയാണ് ഒരുക്കിയിട്ടുള്ളത്.
- Log in to post comments