Skip to main content

അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷം 19ന് എറണാകുളം ട്രൈബല്‍ കോംപ്ലക്സില്‍

: ഈ വര്‍ഷത്തെ അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷം കിര്‍ടാഡ്സിന്റെ ആഭിമുഖ്യത്തില്‍ 19 ന് എറണാകുളം ട്രൈബല്‍ കോംപ്ലക്സില്‍ നടക്കും. ബൊയ്ഗവേ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ വിവിധ ഗോത്രസമുദായത്തില്‍പ്പെട്ട അംഗങ്ങളും മ്യൂസിയം രംഗത്തെ വിദഗ്ധരും പങ്കെടുക്കും. രാവിലെ 9.30ന് മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം നിര്‍വ്വഹിക്കും. കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. ആലുവ യു സി കോളെജ് ചരിത്രവിഭാഗം മേധാവി ഡോ. ജെനി പീറ്റര്‍ മുഖ്യപ്രഭാഷണം നടത്തും. ഗോത്രജനതയുടെ പൈതൃക സാംസ്കാരിക സംരക്ഷണത്തെക്കുറിച്ചുള്ള ചര്‍ച്ചയും തുടര്‍ന്ന് നടക്കും. പരിപാടിയില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച ഗോത്രവര്‍ഗ പ്രതിനിധികളുമായി സംവദിക്കാനും മ്യൂസിയം സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും അവസരമൊരുക്കുമെന്ന് കിര്‍ടാഡ്സ് ഡയറക്ടര്‍ അറിയിച്ചു.

date