Skip to main content

ചിത്രപ്പുഴയിൽ പുതിയ പാലം വരുന്നു; നാലുവരിപ്പാതയും നിർമ്മിക്കും; 25.12 കോടിയുടെ പദ്ധതി*

ചിത്രപ്പുഴ - പോഞ്ഞാശ്ശേരി സംസ്ഥാന പൊതുമരാമത്ത് റോഡിൽ ചിത്രപ്പുഴ ജംഗ്ഷൻ മുതൽ എച്ച്. ഒ.സി ജംഗ്ഷൻ വരെയുള്ള ഭാഗം നാലുവരിപ്പാതയാകും. ഇതിൻ്റെ ഭാഗമായി ചിത്രപ്പുഴയിൽ പുതിയ പാലവും നിർമ്മിക്കും. നിലവിലുള്ള പാലം ശക്തിപ്പെടുത്തും. 25.12 കോടി രൂപയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുകയെന്ന് വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു. പദ്ധതിക്കായി കൊച്ചി റിഫൈനറി പൊതുമരാമത്ത് വകുപ്പിന് തുക കൈമാറും. കൊച്ചി റിഫൈനറിയുടെ സാമൂഹ്യക്ഷേമ പദ്ധതികളുടെ ഭാഗമായാണ് തുക അനുവദിച്ചത്.

 

ഈ ഭാഗത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പലവട്ടം ചർച്ചകൾ നടത്തിയിരുന്നു. കൊച്ചി നഗരവുമായും തൃപ്പൂണിത്തുറയുമായും ജില്ലയുടെ കിഴക്കൻ മേഖലയെ ബന്ധിപ്പിക്കുന്ന പ്രധാന സംസ്ഥാന പാതയെന്ന നിലയിൽ ഗതാഗത സൗകര്യങ്ങളിൽ വൻ കുതിപ്പ് സൃഷ്ടിക്കാൻ പുതിയ പദ്ധതിയിലൂടെ കഴിയും. കൊച്ചി റിഫൈനറിയുൾപ്പെടെ പ്രധാന സ്ഥാപനങ്ങൾ ഉപയോഗപ്പെടുത്തുന്ന റോഡ് എന്ന നിലയിൽ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ഉത്തേജനം പകരാനും ഇതിലൂടെ കഴിയുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

date