വോട്ടര്‍ രജിസ്ട്രേഷന്‍ ക്യാമ്പ്
തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ യുവവോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും തിരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ബിഷപ്പ് ബെന്‍സിഗര്‍ കോളജ് ഓഫ് നഴ്‌സിംഗില്‍ ഇന്‍ഹൗസ് വോട്ടര്‍ രജിസ്ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ആന്‍ഡ് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് വോട്ടര്‍ രജിസ്ട്രേഷന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനാധിപത്യബോധമുള്ള തലമുറകളിലാണ് നാടിന്റെ ഭാവി കുടികൊള്ളുന്നതെന്ന് പറഞ്ഞു. ബിഷപ്പ് ബെന്‍സിഗര്‍ കോളേജ് ഓഫ് നഴ്‌സിംഗ് മാനേജര്‍ ഫാദര്‍ ഡോ. ജോസഫ് ജോണ്‍ അധ്യക്ഷനായി. ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ഥികളുമായി സബ് കലക്ടര്‍ ആന്‍ഡ് സ്വീപ് നോഡല്‍ ഓഫീസര്‍ നിഷാന്ത് സിഹാര, ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) ബി. ജയശ്രീ എന്നിവര്‍ സംവദിച്ചു. എസ്.ഐ.സി, പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ തെരേസ കൊച്ചുവിളയില്‍, ബിഷപ്പ് ബെന്‍സിഗര്‍ കോളേജ് ഓഫ് നഴ്‌സിംഗ് അസി. പ്രൊഫസര്‍ ആന്‍ഡ് ഇ.എല്‍.സി കോഡിനേറ്റര്‍ പ്രിന്‍സ് ക്രിസ്റ്റഫര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments