Skip to main content

വികസന നേട്ടങ്ങളുടെ വിരുന്നൊരുക്കി പി.ആർ.ഡി സ്റ്റാൾ

തരംഗമായി സെൽഫി വീഡിയോ പോയിന്റ്   

 

എന്റെ കേരളം പ്രദർശന വിപണന മേളയിലെത്തുന്ന സന്ദർശകരെ മാറ്റങ്ങളുടെയും നേട്ടങ്ങളുടെയും വിരുന്നൊരുക്കി വരവേൽക്കുകയാണ് ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സ്റ്റാൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള ആധുനിക സങ്കേതങ്ങളുടെ സഹായത്തോടെ ഒരുക്കിയിരിക്കുന്ന സ്റ്റാളിൽ 360 ഡിഗ്രി സെൽഫി പോയിന്റ്, മാഗസിൻ കവർ ഫോട്ടോ പോയിന്റ്, വെർച്വൽ മാഗസിൻ തുടങ്ങിയവ പ്രധാന ആകർഷണമാണ്.

 

കേരളത്തിന്റെ പ്രധാന വികസന നേട്ടങ്ങൾ ഉൾക്കൊള്ളിച്ചുള്ള ചിത്രപ്രദർശനം, വീഡിയോകൾ, വികസന പാതയിൽ എറണാകുളം വികസന ചിത്രപ്രദർശനം, ലഹരിക്കെതിരെ വീഡിയോ ഗെയിം തുടങ്ങിയവയും പി.ആർ.ഡി സ്റ്റാളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

 

*തരംഗമായി 360 ഡിഗ്രി സെൽഫി പോയിന്റ്* 

 

കൊച്ചു കുട്ടികൾ മുതൽ വയോജനങ്ങൾ വരെ മത്സരിച്ചാണ് പി.ആർ.ഡി സ്റ്റാളിൽ ഒരുക്കിയിട്ടുള്ള 360 ഡിഗ്രി സെൽഫി പോയിന്റിൽ സെൽഫി വീഡിയോ പകർത്തുന്നത്. ഒറ്റയ്ക്കോ, സംഘമായോ വീഡിയോ പകർത്താം. നിമിഷ നേരം കൊണ്ട് ക്യു.ആർ കോഡ് വഴി സ്വന്തം മൊബൈൽ ഫോണിലേക്ക് വീഡിയോ ഡൗൺലോഡ് ചെയ്യാം.

 

*ഒറ്റക്ലിക്കിൽ മാഗസിൻ കവർ*

 

എന്റെ കേരളം തീമിൽ ക്രമീകരിച്ചിരിക്കുന്ന മാഗസിൻ കവർ ഫോട്ടോ പോയിന്റിൽ സ്വന്തം ഫോട്ടോ മുഖചിത്രമാക്കിയ മാഗസിൻ കവർ തത്സമയം ലഭിക്കും

 

*ഫോട്ടോ അടിക്കുറിപ്പ്*

 

എന്റെ കേരളം പ്രദർശന വിപണന മേളയിലെ പി.ആർ.ഡി സ്റ്റാളിൽ ഒരുക്കിയിരിക്കുന്ന 360 ഡിഗ്രി സെൽഫി പോയിന്റിൽ വീഡിയോ പകർത്തുന്നവർ

date