Skip to main content

പുഴവെള്ളത്തിൽ നിന്നും കുടിവെള്ളത്തിലേക്ക് - പ്രവർത്തന മാതൃകയുമായി ജല അതോറിറ്റി

മറൈൻ ഡ്രൈവിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ തിളങ്ങി ജലശുദ്ധീകരണ പ്ലാൻ്റ്. പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത ജലശുദ്ധീകരണ പ്ലാന്റിന്റെ പ്രവർത്തന മാതൃകയും അതിൽ നടക്കുന്ന ശുദ്ധീകരണ പ്രവർത്തനങ്ങളും മനസിലാക്കാൻ അവസരമൊരുക്കുകയാണ് ജല അതോറിറ്റി

 

സംസ്ഥാനത്ത് ആദ്യമായാണ് ജലവിഭവവകുപ്പിന്റെ കീഴിൽ ജലശുദ്ധീകരണ പ്ലാന്റിൻ്റെ മാതൃക ഇത്തരമൊരു മേളയിൽ പ്രദർശിപ്പിക്കുന്നത്. 

 

ജല അതോറിറ്റി ജീവനക്കാരായ ഇ.ഡി. സനൽ, സി.കെ. വിനോദ്, എം.ബി. വിനോദ് എന്നിവർ ചേർന്ന് ഇരുപത് ദിവസം കൊണ്ടാണ് പ്ലാന്റ് മാതൃക നിർമ്മിച്ചത്.

 

*ഫോട്ടോ അടിക്കുറിപ്പ്*

 

എന്റെ കേരളം പ്രദർശന വിപണന മേളയിൽ വാട്ടർ അതോറിറ്റി ഒരുക്കിയ ജലശുദ്ധീകരണ പ്ലാന്റ്

date