Skip to main content

സ്പോർട്സ് കൗൺസിൽ ലഹരി വിരുദ്ധ പ്രചാരണ പരിപാടി മെയ് 23 ന്

മാരത്തണും വാക്കത്തണും...

എറണാകുളത്ത് റാലി, പൊതുസമ്മേളനം

 

സംസ്ഥാനത്ത് നടത്തിവരുന്ന ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കായിക വകുപ്പ്‌ മന്ത്രിയുടെ നേതൃത്വത്തില്‍ “KICK DRUGS SAY YES TO SPORTS” എന്ന സന്ദേശവുമായി ലഹരി വിരുദ്ധ പ്രചാരണ ജാഥ മെയ്‌ 23 ന്‌ എറണാകുളം ജില്ലയില്‍ എത്തിച്ചേരും. സംസ്ഥാന സ്പോര്‍ട്സ്‌ കൗണ്‍സിലിന്റെയും ജില്ലാ സ്പോര്‍ട്സ്‌ കൗണ്‍സിലിന്റെയും ആഭിമുഖ്യത്തിൽ അന്നേ ദിവസം രാവിലെ 6 ന് മുവാറ്റുപുഴയില്‍ നിന്നും കോതമംഗലത്തേക്ക്‌ മാരത്തണും ശേഷം കോതമംഗലത്ത്‌ നിന്നും വാക്കത്തണും നടത്തും. പ്രചാരണ ജാഥയുടെ ജില്ലാതല സമാപനത്തിന്റെ ഭാഗമായി വൈകീട്ട്‌ 3 ന് എറണാകുളം മറൈന്‍ ഡ്രൈവില്‍ നിന്നും ദര്‍ബാര്‍ ഹാള്‍ ഗ്രാണ്ടിലേക്ക്‌ റാലിയും തുടർന്ന് പൊതു സമ്മേളനവും നടക്കും.

മെയ് 5 ന് കാസർഗോഡ് ആരംഭിച്ച ജാഥ മെയ് 26 ന് മലപ്പുറത്ത് സമാപിക്കും.

 എറണാകുളം മേഖലയില്‍ ടി ജെ വിനോദ്‌ എം എല്‍ എ ചെയര്‍മാനായും കൊച്ചി കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ശ്രീജിത്ത്‌ കണ്‍വീനറായും സംഘാടക സമിതി രൂപികരിച്ചു. കോതമംഗലം മേഖലയില്‍ ആന്റണി ജോണ്‍ എം എല്‍ എ ആണ്‌ ചെയര്‍മാന്‍ . അന്നേ ദിവസം ഉച്ചക്ക്‌ 9 30 ന്‌ എറണാകുളം ഇ.എം.എസ്സ്‌ ടൗൺ ഹാളില്‍ അന്തര്‍ ദേശീയ,ദേശീയ കായിക താരങ്ങള്‍,മുന്‍ സന്തോഷ്‌ ട്രോഫി ജേതാക്കള്‍,ഒളിമ്പ്യന്മാര്‍ അര്‍ജുന അവാര്‍ഡികള്‍ എന്നിവരുമായി കായിക മന്ത്രി വി അബ്ദു റെഹ്മാൻ മുഖാമുഖം പരിപാടി നടത്തും. കോതമംഗലത്ത്‌ നടക്കുന്ന മാരത്തണില്‍ പങ്കെടുക്കേണ്ടവര്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണം. സ്പോട്ട്‌ രജിസ്‌ട്രേഷനും ഉണ്ടായിരിക്കും. പുരുഷ -വനിത പ്രത്യേകം മത്സരം ഉണ്ടായിരിക്കും. ഒന്നാം സ്ഥാനക്കാര്‍ക്ക്‌ 15000, രണ്ടാം സ്ഥാനക്കാര്‍ക്ക്‌ 10000, മൂന്നാം സ്ഥാനക്കാര്‍ക്ക്‌ 7500, ബാക്കി 7 സ്ഥാനക്കാര്‍ക്ക്‌ 2000 രൂപ വീതം ക്യാഷ്‌ പ്രൈസ് സ്‌ ഉണ്ടായിരിക്കും. വിശദ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 9746773012, 7907150994 , 0484-2367580, Email:sportscouncilekm@gmail.com

date