എൻ്റെ കേരളം: മറൈൻ ഡ്രൈവിനെ അവേശത്തിലാഴ്ത്തി അൻവർ സാദത്തും സംഘവും
ജുഗുനൂരെ.. ജുഗുനൂരെ.... വേദിയിൽ അൻവർ സാദത്ത് പാടി തുടങ്ങിയപ്പോൾ താളം
പിടിച്ച് കാണികളും ഒപ്പം ചേർന്നു.
എന്റെ കേരളം പ്രദർശന വിപണമേളയുടെ രണ്ടാം ദിവസ രാത്രിയെ പ്രശസ്ത ചലച്ചിത്ര പിന്നണിഗായകൻ അൻവർ സാദത്തും സംഘവും ആവേശത്തിലാഴ്ത്തി. മനോഹരമായ മെലഡിയിലും, പഴയ ഗാനങ്ങളും ഫാസ്റ്റ് നമ്പറുകൾക്കൊപ്പം കടന്നുവന്നതോടെ നൃത്തച്ചുവടുകളും കരഘോഷങ്ങളുമായി ആസ്വാദകരും പങ്കുചേർന്നു.
പ്രായഭേദമന്യേ എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ പാട്ടുകൾ കോർത്തിണക്കിയായിരുന്നു പരിപാടി. സിനിമയിൽ മാത്രം കേട്ട പാട്ടുകൾ നേരിട്ട് അൻവർ സാദത്തിൽ നിന്ന് കേൾക്കാൻ കഴിഞ്ഞത് കാണികളിൽ ആവേശം നിറച്ചു.
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച്
മെയ് 23 വരെ നടക്കുന്ന മേളയില്‍ എല്ലാ ദിവസവും പ്രമുഖ കലാകാരന്മാർ അണി നിരക്കുന്ന സാംസ്കാരിക പരിപാടികളാണ് സംഘടിപ്പിക്കുന്നത്. മെയ് 25-ന് വൈകിട്ട് ഏഴിന് കനൽ ബാന്റിന്റെ നാടൻ പാട്ട് സംഗീതനിശ അരങ്ങേറും
- Log in to post comments