Skip to main content

അറിയിപ്പുകള്‍

സ്പെക്ട്രം ജോബ്‌ഫെയര്‍ 27ന് 

വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഐടിഐ ട്രെയിനികള്‍ക്കുള്ള സ്പെക്ട്രം ജോബ്‌ഫെയര്‍ മെയ് 27ന് കോഴിക്കോട് ഗവ. ഐടിഐയില്‍ നടക്കും. ഐടിഐ വിജയിച്ച ട്രെയിനികള്‍ക്കായി നടത്തുന്ന ജോബ് ഫെയറില്‍ വിദേശ കമ്പനികള്‍ ഉള്‍പ്പെടെ പങ്കെടുക്കും. കമ്പനികള്‍ക്കും തൊഴിലന്വേഷകര്‍ക്കും www.knowledgemission.kerala.gov.in മുഖേന ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. സ്പോട്ട് രജിസ്ട്രേഷനും ഉണ്ടാകും. ഫോണ്‍: 9633993189, 8086888113.

 
ടെന്‍ഡര്‍ ക്ഷണിച്ചു

ഐസിഡിഎസ് അര്‍ബന്‍ 3 കാര്യാലയത്തിലേക്ക് 2025-26 സാമ്പത്തിക വര്‍ഷം വാഹനം വാടകക്ക് നല്‍കാന്‍ ടെന്‍ഡര്‍  ക്ഷണിച്ചു. സമര്‍പ്പിക്കാനുള്ള അവസാന തിയതി മെയ് 22. ഫോണ്‍: 9995735638.

 
അപേക്ഷ ക്ഷണിച്ചു

സംസ്ഥാന നൈപുണ്യ വികസന മിഷന്‍ കോഴിക്കോട് ജില്ലയില്‍ ആരംഭിക്കുന്ന Full Stack Web development with MERN & Computer Fundamentals കോഴ്സിന്റെ ഒന്നാമത്തെ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025, 2024, 2023 ബാച്ചില്‍ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, എംഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിസിഎ, എംസിഎ, ബി ടെക് കമ്പ്യൂട്ടര്‍ സയന്‍സ്, എം ടെക് കമ്പ്യൂട്ടര്‍ സയന്‍സ് തുടങ്ങിയ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. 150 മണിക്കൂറാണ് കോഴ്സ് ദൈര്‍ഘ്യം. താല്‍പര്യമുള്ളവര്‍ https://forms.gle/zsTUBMVpN6orYQJ-J9 ഗൂഗിള്‍ ഫോം ഫില്‍ ചെയ്തോ 9188925509 നമ്പറില്‍ വിളിച്ചോ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന കുട്ടികള്‍ക്ക് മുന്‍ഗണനാക്രമത്തില്‍ 100 ശതമാനം സ്‌കോളര്‍ഷിപ്പോടെ കോഴ്സില്‍ അവസരം ലഭിക്കും.

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് മമ്മിലികടവില്‍ മൂന്ന് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ബോട്ടിങ് നടത്താന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങളും ക്വട്ടേഷന്‍ ഫോമും www.dtpckozhikode.com ല്‍ ലഭിക്കും. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തിയതി: മെയ് 29 വൈകീട്ട് 3.00. ഫോണ്‍: 04952720012.

 

പട്ടികജാതി/വര്‍ഗക്കാര്‍ക്ക് സൗജന്യ കോഴ്‌സുകള്‍

കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന് കീഴില്‍ ദേശീയ തൊഴില്‍ സേവന കേന്ദ്രം പട്ടികജാതി/വര്‍ഗക്കാരായ യുവതി യുവാക്കളുടെ തൊഴില്‍സാധ്യത വര്‍ധിപ്പിക്കുന്നതിനായി വിവിധ ജില്ലകളില്‍ ജൂലൈ ഒന്നിന് കോഴ്‌സുകള്‍  ആരംഭിക്കും.

കോഴ്‌സിന്റെ പേര്, നടത്തുന്ന സ്ഥലം, പ്രായപരിധി (01.07.2025ല്‍):
സ്പെഷ്യല്‍ കോച്ചിങ് സ്‌കീം -തിരുവനന്തപുരം (18-27 വയസ്സ്), ഒ ലെവല്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ കോഴ്‌സ് -ശാസ്താംകോട്ട, പാലക്കാട് (18-30), ഒ ലെവല്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ മെയിന്റെനന്‍സ് കോഴ്‌സ് -സുല്‍ത്താന്‍ബത്തേരി (18-30), ഓഫീസ് അഡ്മിനിസ്ട്രേഷന്‍, അക്കൗണ്ടിങ് ആന്‍ഡ് പബ്ലിഷിങ് അസിസ്റ്റന്റ്
-കോട്ടയം (18-30), കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് അക്കൗണ്ടിങ് അസോസിയേറ്റ് -എറണാകുളം (18-30), സൈബര്‍ സെക്വേര്‍ഡ് വെബ് ഡെവെലപ്‌മെന്റ് അസോസിയേറ്റ് -കോഴിക്കോട് (18-30)

എല്ലാ കോഴ്‌സുകളുടെയും കാലാവധി ഒരു വര്‍ഷമാണ്. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കവിയരുത്. പ്രതിമാസം 1000 രൂപ സ്റ്റൈപ്പന്‍ഡിന് പുറമെ പഠനസാമഗ്രികള്‍ സൗജന്യമായി നല്‍കും.

അപേക്ഷാഫാമും അനുബന്ധ രേഖകളുടെ പകര്‍പ്പുകളും സഹിതം ദി സബ് റീജ്യണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ ഇന്‍-ചാര്‍ജ്ജ്, നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ ഫോര്‍ എസ്‌സി/എസ്ടി, ഗവ. മ്യൂസിക് കോളേജിന് പിന്നില്‍, തൈക്കാട്, തിരുവനന്തപുരം - 14 എന്ന വിലാസത്തിലോ placemenstncstvm@gmail.com എന്ന ഇ-മെയിലിലോ മെയ് 31നകം അയക്കണം. 
അപേക്ഷാഫാറത്തിനും മറ്റ് വിവരങ്ങള്‍ക്കും നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ ഫോര്‍ എസ്‌സി/എസ്ടി, തിരുവനന്തപുരം എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കാം. ഫോണ്‍: 0471 2332113.

date