Skip to main content
മുക്കം നഗരസഭയില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന യോഗം നഗരസഭ ചെയര്‍മാന്‍ പി ടി ബാബു ഉദ്ഘാടനം ചെയ്യുന്നു

മുക്കം നഗരസഭയില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും

 

മുക്കം നഗരസഭയില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പു മേധാവികളുടെയും രാഷ്ട്രീയകക്ഷി നേതാക്കളുടെയും യോഗം ചേര്‍ന്നു. മെയ് 30നകം എല്ലാ ഡിവിഷനുകളിലും വിപുലമായ ജനപങ്കാളിത്തത്തോടെ ജാഗ്രതാസമിതി യോഗങ്ങള്‍ സംഘടിപ്പിക്കാനും വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട ജാഗ്രതാസമിതി പ്രവര്‍ത്തനം സജീവമാക്കാനും തീരുമാനിച്ചു. 

മുക്കം വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം നഗരസഭ ചെയര്‍മാന്‍ പി ടി ബാബു ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ പി ചാന്ദ്‌നി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ റുബീന, മുഹമ്മദ് അബ്ദുല്‍ മജീദ്, സത്യനാരായണന്‍ മാസ്റ്റര്‍, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, പോലീസ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍, കുടുംബശ്രീ, റസിഡന്റ്‌സ് അസോസിയേഷന്‍, വ്യാപാരി സംഘടനാ പ്രതിനിധികള്‍, വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകര്‍, പിടിഎ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അസിസ്റ്റന്റ് സെക്രട്ടറി സുരേഷ് ബാബു സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ അബ്ദുല്‍ മജീദ് നന്ദിയും പറഞ്ഞു.

date