Skip to main content
കൊടുവള്ളി നഗരസഭയിലെ പട്ടികജാതി വിഭാഗം വയോജനങ്ങൾക്കുള്ള കട്ടിൽ നഗരസഭാ ചെയർമാൻ വെള്ളറ അബ്ദു വിതരണം ചെയ്യുന്നു

വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു

 

കൊടുവള്ളി നഗരസഭ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗം വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ വെള്ളറ അബ്ദു വിതരണോദ്ഘാടനം നിര്‍വഹിച്ചു. വിദ്യഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ശിവദാസന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സഫീന സമീര്‍, കൗണ്‍സിലര്‍മാരായ ശരിഫാ കണ്ണാടിപ്പൊയില്‍, ഹഫ്‌സത്ത് ബഷീര്‍, കെ എം സുഷിനി, കെ കെ പ്രീത, ശബ്‌ന നാസര്‍, ശബ്‌ന നവാസ്, നഗരസഭാ സൂപ്രണ്ട് ടി പി സിന്ധു തുടങ്ങിയവര്‍ സംസാരിച്ചു.

date