Post Category
അതിഥി അധ്യാപക നിയമനം
എളേരിത്തട്ട് ഇ.കെ നായനാർ മെമ്മോറിയൽ ഗവ. കോളേജിൽ പൊളിറ്റിക്കൽ സയൻസ്, ഹിന്ദി, ഇംഗ്ലീഷ്, ജേണലിസം, ഫിസിക്‌സ്, ഗണിതം, കമ്പ്യൂട്ടർ സയൻസ്, കോമേഴ്‌സ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്ഡി, നെറ്റ് യോഗ്യതയുള്ള, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കും. www.eknmgc.ac.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം നേരിട്ടോ തപാൽ മുഖേനയോ മെയ് 22 ന് വൈകുന്നേരം മൂന്നിനകം കോളേജ് ഓഫീസിൽ ലഭിക്കണം. ഫോൺ: 0467 2245833, 9188900213, 9847434858
date
- Log in to post comments