Skip to main content

പരമ്പരാഗത മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ധനസഹായം

 

മണ്‍പാത്ര നിര്‍മ്മാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള സംസ്ഥാനത്തെ ഒ ബി സി വിഭാഗത്തില്‍പ്പെട്ട പരമ്പരാഗത മണ്‍പാത്രനിര്‍മ്മാണ തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിക്ക്  ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.
                 അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ അധികരിക്കരുത്. ഉയര്‍ന്ന പ്രായ പരിധി 60 വയസ്. www.bwin.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈന്‍ ആയി മെയ് 31 വരെ അപേക്ഷ സമര്‍പ്പിക്കാം.  ഇതു സംബന്ധിച്ച വിജ്ഞാപനം    www.bwin.kerala.gov.inwww.bcdd.kerala.gov.in എന്നീ വെബ് സൈറ്റുകളില്‍  പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എറണാകുളം  മേഖലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍-0484 2983130.

 

date