Skip to main content

കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ് ഉദ്ഘാടനം ഇന്ന് (17)

 

 

 ഇടുക്കി പാര്‍ക്കില്‍ നിര്‍മിച്ച കുടിയേറ്റ സ്മാരക ടൂറിസം വില്ലേജിന്റെ ഉദ്ഘാടനം ഇന്ന് (17) രാവിലെ 10.30 ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ജില്ലയുടെ വിവിധ ടൂറിസം കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഫോട്ടോ ഫ്രെയിമുകളുടെയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.

 ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍ മുഖ്യാതിഥിയാകും. ജില്ലാ കളക്ടർ വി. വിഗ്നേശ്വരി, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷനും ഡി.ടി.പി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ സി. വി വര്‍ഗീസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജി. സത്യന്‍, ത്രിതല പഞ്ചായത്ത് അംഗങ്ങളായ ഡിറ്റാജ് ജോസഫ്, പ്രഭാ തങ്കച്ചന്‍, നിമ്മി ജയന്‍, ടി. ഇ. നൗഷാദ്, വിവിധ കക്ഷി രാഷ്ട്രീയ നേതാക്കൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

date