തൊഴിലുറപ്പ് അംഗങ്ങളെ ആദരിച്ചു
അകലക്കുന്നം പഞ്ചായത്തിലെ കാഞ്ഞിരമറ്റം വാര്‍ഡില്‍ തൊഴിലുറപ്പ് രംഗത്ത് പണിയെടുക്കുന്ന മുഴുവന്‍ അംഗങ്ങളെയും ഗ്രാമപഞ്ചായത്ത് ഉപഹാരം നല്കി ആദരിച്ചു. അകലക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായര്‍കുളം അധ്യക്ഷത വഹിച്ചു. 27 അംഗങ്ങളെയാണ് ആദരിച്ചത്. തൊഴിലുറപ്പ് അംഗങ്ങള്‍ക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും സൗജന്യമായി യോഗ പരിശീലനം നല്കുന്ന കൊച്ചുമോള് ജോബിനെയും അങ്കണവാടി ഹെല്‍പ്പര്‍ എന്‍.പി. അന്നമ്മ എന്നിവരെയും യോഗത്തില്‍ അനുമോദിച്ചു. സ്ഥിരംസമിതി അധ്യക്ഷ ശ്രീലത ജയന്, പഞ്ചായത്ത് സെക്രട്ടറി സജിത്ത് മാത്യൂസ്, അസിസ്റ്റന്റ് സെക്രട്ടറി ജി. മനോജ്, തൊഴിലുറപ്പ് ഉദ്യോഗസ്ഥരായ അജിത്ത് സെബാസ്റ്റ്യന്‍, അഖില്‍ കുമാര്‍, ഷിജി, വിദ്യ കുടുംബശ്രീ ചെയര്‍പേഴ്സണ്‍ ബിന്ദു സജി, ആരോഗ്യപ്രവര്‍ത്തക ഒ. പി. സിനിമോള്‍, കുടുംബശ്രീ ഭാരവാഹികളായ മേരി മാത്യു, അനിയമ്മ പായ്ക്കാട്ട്,മിനി ജോസ്, മിനി മാത്യു, സുലോചന ഷാജി എന്നിവര്‍ പ്രസംഗിച്ചു.
- Log in to post comments