Post Category
അബ്കാരി ക്ഷേമനിധി ബോർഡിന്റെ വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു
കേരള അബ്കാരി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ 2022-23 അധ്യയന വർഷം ഉന്നത വിജയം നേടിയവർക്കുള്ള പുരസ്‌കാര വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നു. തൈക്കാട് പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ആന്റണി രാജു എം എൽ എ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്കോളർഷിപ്പ്, ലാപ്ടോപ്, സ്വർണ നാണയം എന്നിവയാണ് പുരസ്‌കാരങ്ങൾ. അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ എസ് സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ബോർഡ് ഡയരക്ടർമാരായ വി വി ആന്റണി, ബാബു ജോർജ്, എസ് ജയകുമാരൻ നായർ, ചീഫ് വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ ബിച്ചു ബാലൻ എന്നിവർ പങ്കെടുത്തു.
പി.എൻ.എക്സ് 2131/2025
date
- Log in to post comments