Post Category
ബി.ടെക് ലാറ്ററൽ എൻട്രി 31 വരെ അപേക്ഷിക്കാം
സംസ്ഥാനത്തിലെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അദ്ധ്യായന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ ആൻഡ് വർക്കിംഗ് പ്രൊഫഷണൽസ്) കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് വെബ് സൈറ്റ് വഴി ഓൺലൈനായി മേയ് 31 വരെ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം. വർക്കിംഗ് പ്രൊഫെഷനലുകൾക്കു ബി.ടെക് കോഴ്‌സിലെ പ്രവേശനത്തിന് ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷയിൽ യോഗ്യതനേടേണ്ടത് നിർബന്ധമാണ്. വിശദവിവരങ്ങൾക്ക്: www.lbscentre.kerala.gov.in , 0471-2324396, 2560327.
പി.എൻ.എക്സ് 2132/2025
date
- Log in to post comments