Skip to main content

മഴ : വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ട്

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനപ്രകാരം വിവിധ ജില്ലകളിൽ ഓറഞ്ച്മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. മേയ് 19ന് മലപ്പുറംകോഴിക്കോട്വയനാട്കണ്ണൂർകാസറഗോഡ് 20 ന് കോഴിക്കോട്വയനാട്കണ്ണൂർകാസറഗോഡ് 23 ന് പത്തനംതിട്ടഇടുക്കിഎറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും 19 ന് പത്തനംതിട്ടആലപ്പുഴകോട്ടയംഇടുക്കിഎറണാകുളംതൃശൂർപാലക്കാട്, 20 ന് പത്തനംതിട്ടആലപ്പുഴകോട്ടയംഇടുക്കിഎറണാകുളംതൃശൂർപാലക്കാട്മലപ്പുറം, 21 ന് കോഴിക്കോട്വയനാട്കണ്ണൂർകാസറഗോഡ്, 22 ന് കണ്ണൂർകാസറഗോഡ്, 23 ന് ആലപ്പുഴകോട്ടയംതൃശൂർപാലക്കാട്മലപ്പുറംകോഴിക്കോട്വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.

കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലർട്ടുകളിൽ മാറ്റം വരാമെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്ബുക്ക്ട്വിറ്റർ പേജുകളും പരിശോധിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

പി.എൻ.എക്സ് 2135/2025

date