Skip to main content
കണ്ണൂര്‍ ജില്ലയില്‍ പുതിയ അസിസ്റ്റന്റ് കലക്ടറായി എഹ്‌തെദ മുഫസിര്‍ ചുമതലയേറ്റു.

അസിസ്റ്റന്റ് കലക്ടറായി എഹ്തെദ മുഫസിർ ചുമതലയേറ്റു

കണ്ണൂർ ജില്ലയിലെ പുതിയ അസിസ്റ്റന്റ് കലക്ടറായി എഹ്തെദ മുഫസിർ ചുമതലയേറ്റു. 2024 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥയാണ്. ഹൈദരാബാദ് സ്വദേശിനിയായ ഇവരുടെ ആദ്യനിയമനമാണ് കണ്ണൂരിലേത്. ഇക്കണോമിക്സ് ബിരുദാനന്തര ബിരുദധാരിയാണ്. ജില്ലാ കലക്ടർ അരുൺ. കെ. വിജയൻ, എഡിഎം ഇൻ ചാർജ് കെ.വി ശ്രുതി, ഡെപ്യൂട്ടി കലക്ടർമാരായ കെ. അനീഷ്, കെ.കെ. ബിനി, ഹുസൂർ ശിരസ്തദാർ പി. പ്രേം രാജ്, ജില്ലാ ലോ ഓഫീസർ എ.രാജ് എന്നിവർ ചേംബറിൽ അസിസ്റ്റന്റ് കലക്ടറെ സ്വീകരിച്ചു.

date