Skip to main content

സി.കെ ശേഖരന്‍ സ്മാരക പുരസ്‌കാരം എം.നാരായണന്‍ മാസ്റ്റര്‍ക്ക്

ജില്ലാ ലൈബ്രറി കൗണ്‍സില്‍ മുഖേന ഗ്രന്ഥാലയം ഏര്‍പ്പെടുത്തിയ 2025 സി.കെ ശേഖരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരത്തിന് എരുവേശ്ശി യുവജന ഗ്രന്ഥാലയം പ്രസിഡന്റ് എം നാരായണന്‍ മാസ്റ്റര്‍ അര്‍ഹനായി. പൂപ്പറമ്പ് സി.ആര്‍.സി, എരുവേശ്ശി യുവജന ക്ലബ്ബ് എന്നീ ഗ്രന്ഥാലയങ്ങളോടൊത്തുള്ള ദീര്‍ഘകാലത്തെ പ്രവര്‍ത്തനം വിലയിരുത്തിയാണ് അവാര്‍ഡ്. എരുവേശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, എരുവേശ്ശി കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 10000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം മെയ് 25 ന് വൈകീട്ട് അഞ്ചിന് പയ്യന്നൂര്‍ അന്നൂര്‍ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയത്തില്‍ നടക്കുന്ന പരിപാടിയില്‍ പുരസ്‌കാരം സമ്മാനിക്കും.  

date