Skip to main content

നാഷണല്‍ ലോക് അദാലത്ത് ജൂണ്‍ 14ന്

സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാ നിയമ സേവന അതോറിറ്റി, തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ് താലൂക്ക് നിയമ സേവന കമ്മിറ്റികള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന നാഷണല്‍ ലോക് അദാലത്ത് ജൂണ്‍ 14ന് നടക്കും. ജില്ലയിലെ വിവിധ കോടതികളില്‍ തീര്‍പ്പാകാതെ കിടക്കുന്നതും നിലവിലുള്ളതുമായ സിവില്‍ കേസുകള്‍, മോട്ടോര്‍ വാഹന നഷ്ടപരിഹാര കേസുകള്‍, സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസുകള്‍, കോടതികളില്‍ എത്താത്ത തര്‍ക്കങ്ങള്‍ എന്നിവ അദാലത്തില്‍ പരിഗണിക്കും. കോടതികളില്‍ നിലവിലുള്ള കേസുകള്‍ അഭിഭാഷകര്‍ മുഖേനെ ബന്ധപ്പെട്ട കോടതികളില്‍ അപേക്ഷിക്കുകയാണെങ്കില്‍ അദാലത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും. കോടതികളില്‍ എത്താത്ത തര്‍ക്കങ്ങള്‍ അദാലത്തില്‍ ഉള്‍പ്പെടുത്താന്‍ ബന്ധപ്പെട്ട ജില്ലാ നിയമ സേവന അതോറിറ്റി ഓഫീസിലോ താലൂക്ക് നിയമ സേവന കമ്മിറ്റി ഓഫീസുകളിലോ മെയ് 24 നകം അപേക്ഷിക്കാം. ഫോണ്‍: ഡി എല്‍ എസ് എ ഓഫീസ്: 0490 2344666, ടി എല്‍ എസ് സി തലശ്ശേരി: 0490 2993328, ടി എല്‍ എസ് സി കണ്ണൂര്‍: 0497 2940455, ടി എല്‍ എസ് സി തളിപ്പറമ്പ്: 0460 2996309
 

date