Skip to main content

കുഞ്ഞുങ്ങൾക്ക് വേണ്ടി അങ്കണവാടി കം ക്രഷ്

ഐസിഡിഎസിന്റെ അമ്പതാം വാർഷികത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ്  പ്രദർശന വിപണന മേളയിൽ  അങ്കണവാടി കം ക്രഷാണ് അവതരിപ്പിച്ചിരിക്കുന്നത്.   കളിക്കളവും മത്സരങ്ങളും സമ്മാനങ്ങളുമായി മേളയിൽ എത്തുന്ന കുട്ടികളുടെ ഇഷ്ടായിടമായി സ്റ്റാൾ മാറി കഴിഞ്ഞു.

'കിളിക്കൊഞ്ചലുകളുടെ 50 വർഷം'എന്ന പേരിൽ  ഫോട്ടോ കോർണറും ഒരുക്കിയിട്ടുണ്ട്. സൈക്കോ സോഷ്യൽ കൗൺസിലേഴ്സ് എന്ന പേരിൽ  കുട്ടികൾക്കും മാതാപിതാക്കൾക്കുമായി സൗജന്യ കൗൺസിലിംഗ് സെക്ഷനും സ്റ്റാളിൽ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികളുടെ പൊക്കവും വണ്ണവും അളക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. മത്തങ്ങ പായസം, ഞവരയില തോരൻ തുടങ്ങി കുട്ടികൾക്ക് കൊടുക്കേണ്ട    പോഷകസമൃദ്ധമായ ഭക്ഷണങ്ങളുടെ പ്രദർശനവും ഇവിടെയുണ്ട്. ഓരോ ദിവസവും ഓരോ നിറത്തിലുള്ള ഭക്ഷണങ്ങളാണ് ഒരുക്കുന്നത്.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന് കീഴിൽ സന്ദർശകർക്ക് പങ്കെടുക്കാൻ കഴിയുന്ന വിവിധ സർവ്വേയും പരാതികളും പ്രശ്നങ്ങളും ബോധിപ്പിക്കാനുള്ള സെല്ലും  ഒരുക്കിയിട്ടുണ്ട്. വിവിധ അങ്കണവാടി യൂണിറ്റുകളിലായി ടീച്ചർമാരും കുട്ടികളും തയ്യാറാക്കിയ കരകൗശല വസ്തുക്കളുടെ പ്രദർശനവും മേളയിലുണ്ട്.

date