Skip to main content

പഴമയുടെ പെരുമയുമായി വിൽക്കലാമേള

തെക്കൻ തിരുവിതാംകൂറിലും തിരുനെൽവേലിയിലും മധുരയിലും പ്രചാരത്തിലുണ്ടായിരുന്ന നാടൻ കലാരൂപമായ വിൽപാട്ടിൻ്റെ പെരുമ പുതുരൂപത്തിൽ കാണികൾക്ക് മുന്നിൽ അവതരിപ്പിച്ച് വിൽക്കലാമേള.  എൻ്റെ കേരളം മേളയോടനുബന്ധിച്ച് വെള്ളനാട് ദക്ഷിണകലാവേദി അവതരിപ്പിച്ച വിൽക്കലാമേള കാണികളിൽ ഗൃഹാതുരത്വം ഉണർത്തി.

വിൽപാട്ടും മറ്റ് വാദ്യോപകരണങ്ങളും കോർത്തിണക്കിയ ഫ്യൂഷൻ മേളയ്ക്കെതിയവർക്ക് വേറിട്ടൊരു അനുഭൂതിയാണ് സമ്മാനിച്ചത്. അടിമശിൽപി എന്ന ചരിത്രകഥയാണ് കലാകാരന്മാർ അവതരിപ്പിച്ചത്. പതിമൂന്നാം നൂറ്റാണ്ടിൽ ഡൽഹി സുൽത്താനേറ്റിലെ അടിമരാജവംശം പണികഴിപ്പിച്ച കുത്തബ് മിനാറിൻ്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് അടിമശിൽപി.

 പി.എസ്.ശശിധരൻ നായരാണ് സംവിധാനം. കഥാകഥനം വെള്ളനാട് ബാലചന്ദ്രൻ നായരും സംഗീതം പി.എസ്.ജയചന്ദ്രനും നിർവഹിച്ചു.

date