ഡെങ്കിപ്പനി ദിനാചരണം ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ റാലിയും
'ഡെങ്കിപ്പനി പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കാം: ഉറവിടങ്ങള്‍ പരിശോധിക്കുക, വൃത്തിയാക്കുക, മൂടിവെക്കുക' സന്ദേശത്തില്‍ ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടൂരില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എച്ച് സുരേഷ് നിര്‍വഹിച്ചു. കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്, കോട്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രം എന്നിവ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ വിലാസിനി അധ്യക്ഷത വഹിച്ചു.
ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ സി ഷാജി ദിനാചരണ സന്ദേശം നല്‍കി. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ കെ സിജിത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. മേരി ജ്യോതി വില്‍സണ്‍ വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സിന്ധു കൈപ്പങ്ങല്‍, ഗ്രാമപഞ്ചായത്ത് അംഗം എ പി മനോഹരന്‍, ഉള്ള്യേരി ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. വിന്‍സന്റ് ജോര്‍ജ്, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡീയ ഓഫീസര്‍ ഡോ. കെ ടി മുഹസിന്‍, കോട്ടൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. മഹേഷ്, ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസര്‍ കെ പി റിയാസ് തുടങ്ങിയവര്‍ സംസാരിച്ചു.
പരിപാടിയോടനുബന്ധിച്ച് ബോധവത്കരണ റാലി, ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ കൊതുകുജന്യ രോഗങ്ങളെക്കുറിച്ച് ബോധവത്കരണ പ്രദര്‍ശനം എന്നിവയും സംഘടിപ്പിച്ചു.
- Log in to post comments