Skip to main content
കലക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ ആസൂത്രണ സമിതി യോഗം.

ജില്ലാ ആസൂത്രണ സമിതി യോഗം: 68 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭേദഗതി ചെയ്ത പദ്ധതികള്‍ക്ക് അംഗീകാരം

 

68 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭേദഗതി ചെയ്ത പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്സണ്‍ ഷീജ ശശി അധ്യക്ഷത വഹിച്ചു.
ലഹരിമുക്ത കോഴിക്കോട് പദ്ധതി, അതിദരിദ്രര്‍ക്ക് വീട് നല്‍കുന്ന പദ്ധതി എന്നിവക്ക് പണം നീക്കിവെക്കാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അവക്ക് മുന്‍ഗണന നല്‍കണമെന്ന് അധ്യക്ഷ യോഗത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന ധനവിന്യാസവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ഏഴാം സംസ്ഥാന ധനകാര്യ കമീഷന്‍ ജില്ലയില്‍ സംവാദം നടത്തുമെന്നും അറിയിച്ചു. മെയ് 23ന് രാവിലെ 11ന് നടക്കുന്ന യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, തെരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷന്മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date