അപേക്ഷ ക്ഷണിച്ചു
കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ ആറളം പട്ടിക വര്‍ഗ പുനരധിവാസ മേഖലയിലെ പ്രത്യേക പദ്ധതിയിലേക്ക് അഗ്രി എക്സ്പേര്‍ട്ട് കം അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍, അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി എസ് സി അഗ്രികള്‍ച്ചര്‍ യോഗ്യതയുള്ള 35 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അഗ്രി എക്സ്പേര്‍ട്ട് കം അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രസ്തുത യോഗ്യതയുള്ളവരുടെ അഭാവത്തില്‍ വി എച്ച് എസ് സി അഗ്രികള്‍ച്ചര്‍/ വെറ്ററിനറി യോഗ്യതയുള്ളവരെയും പരിഗണിക്കും. ആറളം ഫാമിലെ പട്ടിക വര്‍ഗ വിഭാഗത്തിലെ കുടുംബാഗങ്ങള്‍, ഉദ്യോഗാര്‍ഥികള്‍ എന്നിവര്‍ക്ക് മുന്‍ഗണന. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമുള്ള 35 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍, ബിഎസ്എന്‍എല്‍ ഭവന്‍, മൂന്നാംനില, സൗത്ത് ബസാര്‍, കണ്ണൂര്‍-2 എന്ന വിലാസത്തില്‍ മെയ് 30 ന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം.
- Log in to post comments