Skip to main content

വൈദ്യുതി മുടങ്ങും

എന്‍ എച്ച് വികസനവുമായി ബന്ധപ്പെട്ട് വളപട്ടണം കീരിയാടുള്ള 110 കെവി ടവറുകളും അനുബന്ധ ലൈനുകളും മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് 20, 21, 22, 25, 26 തീയതികളില്‍ രാവിലെ 8.30 മുതല്‍ വൈകീട്ട് അഞ്ച് വരെ 110 കെവി അഴീക്കോട് സബ്സ്റ്റേഷനിന്റെ എല്ലാ ഭാഗങ്ങളിലും വൈദ്യുതി പൂര്‍ണമായോ ഭാഗികമായോ തടസ്സപ്പെടും.

എച്ച് ടി ലൈനില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ മണക്കായ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ പാറേക്കാട് ഭാഗത്ത് മെയ് 20 ന് രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് കെ എസ് ഇ ബി വേങ്ങാട് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

എച്ച് ടി ലൈനുകള്‍ എച്ച് ടി കേബിളാക്കി മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ കോയിലോട്, കേളീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ അരയര പാലം മുതല്‍ കോയിലോട് ട്രാന്‍സ്ഫോര്‍മര്‍ വരെ മെയ് 20 ന് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ഭാഗമായി വൈദ്യുതി മുടങ്ങും.

date