Post Category
കല്യാശ്ശേരി സോക്കർ ലീഗ് എം എൽ എ കപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് മെയ് 22 മുതൽ
ലഹരിവിരുദ്ധ സന്ദേശത്തിന്റെ ഭാഗമായി കളിക്കളങ്ങൾ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന കല്യാശ്ശേരി സോക്കർ ലീഗ് എം എൽ എ കപ്പ് സെവൻസ് ഫ്ളെഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റ് മെയ് 22 മുതൽ 25 വരെ പഴയങ്ങാടിയിൽ റെയിൽവേ ഗ്രൗണ്ടിൽ നടക്കും.
ടൂർണമെന്റിന്റെ ഫിക്സ്ച്ചർ പ്രകാശനം കല്ല്യാശേരി ബ്ലോക്ക്‌പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ അമീർ മാടായിക്ക് നൽകി നിർവഹിച്ചു. പി.വി ഗഫൂർ അധ്യക്ഷനായി
കെ രഞ്ജിത്ത് മാസ്റ്റർ, എസ്.വി നിസാർ, പി. വി അബ്ദുള്ള, പ്രശാന്ത് മുട്ടത്ത്, ജി.കെ അനുവിന്ദ്, .പി അക്ഷയ്, പി ജിതിൻ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments