Skip to main content

അധ്യാപക നിയമനം

തവനൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ വിവിധ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചതുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. നെറ്റ്/പി.എച്ച്.ഡി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കോടുകൂടി ബിരുദാനന്തര ബിരുദം നേടിയവരെ പരിഗണിക്കും. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാക്കണം. അറബി (അഭിമുഖം: മെയ് 21ന് രാവിലെ പത്തിന്), സോഷ്യോളജി, സൈക്കോളജി, ഹിന്ദി (അഭിമുഖം: മെയ് 22ന് രാവിലെ പത്തിന്), ഹിസ്റ്ററി (അഭിമുഖം: മെയ് 22ന് രാവിലെ 11ന്), മലയാളം, പൊളിറ്റിക്കല്‍ സയന്‍സ് (അഭിമുഖം: മെയ് 23ന് രാവിലെ പത്തിന്), ഇംഗ്ലീഷ്, കോമേഴ്സ് (അഭിമുഖം: മെയ് 28ന് രാവിലെ പത്തിന്). ഫോണ്‍: 9188900204.

date