Post Category
ജ്വല്ലറി ഡിസൈനര്‍, ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
പെരിന്തല്‍മണ്ണ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററിലെ ജ്വല്ലറി ഡിസൈനര്‍, ഫിറ്റ്‌നസ് ട്രെയിനര്‍ എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി മെയ് 24 വരെ അപേക്ഷിക്കാം. 15 വയസ്സ് മുതല്‍ 23 വരെയുള്ളവര്‍ക്കാണ് പ്രവേശനം. ജ്വല്ലറി ഡിസൈനര്‍ അപേക്ഷിക്കുന്നവര്‍ക്ക് കോഴ്സിലേക്ക് പ്ലസ്ടുവും ഫിറ്റ്നസ് ട്രെയിനര്‍ കോഴ്‌സിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് പത്താം തരവുമാണ് യോഗ്യത. സംവരണാനുകൂല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃത ഇളവുകള്‍ ലഭിക്കും. പ്രവേശനം സൗജന്യമായിരിക്കും. അപേക്ഷാ ഫോം https://ssakerala.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 7736730600.
date
- Log in to post comments