Post Category
അപേക്ഷാ തീയതി നീട്ടി
സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് - സമഗ്ര ശിക്ഷ കേരള നടത്തുന്ന ജി.എച്ച്.എസ്.എസ് (ടി.എച്ച്.എസ്) മഞ്ചേരി സ്‌കൂളിൽ ആരംഭിക്കുന്ന സ്‌കിൽ ഡവലപ്മെന്റ് സെന്ററിലെ അനിമേറ്റർ, ടെലികോം ടെക്‌നീഷ്യൻ എന്നീ കേന്ദ്ര സർക്കാർ അംഗീകൃത സൗജന്യ കോഴ്‌സിലേക്കുള്ള അപേക്ഷാ തീയതി ഈ മാസം 24 വരെ നീട്ടി. അവധി ദിവസങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് നടത്തുന്ന ഈ കോഴ്‌സുകളിലേക്ക് 15നും 23നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. ഓരോ കോഴ്സിലും 25 സീറ്റുകൾ ഉണ്ടായിരിക്കും. ഫോൺ: 9846814689.
date
- Log in to post comments