രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം: എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്ക് ഇന്ന് തുടക്കം (മെയ് 18) ; വൈകീട്ട് അഞ്ചിന് പ്രദർശന വിപണന മേള മന്ത്രി അഡ്വ. കെ രാജൻ ഉദ്ഘാടനം ചെയ്യും
രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് 18 മുതല്‍ 24 വരെ തേക്കിൻകാട് മൈതാനത്ത് വിദ്യാർത്ഥി കോർണറിൽ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന- വിപണന മേളയ്ക്ക് ഇന്ന് (മെയ് 18) തുടക്കമാവും. വൈകീട്ട് അഞ്ചിന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എം പിമാര്‍, എംഎല്‍എമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഉദ്ഘാടനത്തിനു മുന്നോടിയായി വൈകീട്ട് നാല് മണിക്ക് സി എം എസ് സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച് വിദ്യാർത്ഥി കോർണറിൽ അവസാനിക്കുന്ന സാംസ്കാരിക ഘോഷയാത്രയിൽ പതിനായിരത്തോളം പേർ അണിനിരക്കും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം വൈകുന്നേരം ഏഴിന് കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന എന്റെ കേരളം നൃത്തശിൽപ്പം അരങ്ങേറും. രാത്രി 8:30 ന് ഗായികമാരായ അമൃത സുരേഷും അഭിരാമി സുരേഷും അവതരിപ്പിക്കുന്ന അമൃതം ഗമയ ബാൻഡ് അരങ്ങേറും.
സര്‍ക്കാരിന്റെ വ്യത്യസ്ത പദ്ധതികളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അറിവു നല്‍കുന്ന രീതിയിലാണ് മേള ക്രമീകരിച്ചിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ എല്‍.ഇ.ഡി വാളുകളില്‍ പ്രദർശനങ്ങൾ ഉണ്ടാകും. വിവിധ വകുപ്പുകളുടെ 151 തീം - സ്റ്റാളുകളും 38 കൊമേഴ്ഷ്യല്‍ സ്റ്റാളുകളും ഉള്‍പ്പെടെ ശീതീകരിച്ച 189 സ്റ്റാളുകളില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കും. ഭക്ഷ്യ കാര്‍ഷിക മേള, കലാ സാംസ്‌കാരിക പരിപാടികള്‍, സെമിനാര്‍, സിനിമാപ്രദര്‍ശനം എന്നിവ മേളയുടെ ഭാഗമാകും. രാവിലെ പത്ത് മണി മുതല്‍ രാത്രി എട്ട് മണി വരെയായിരിക്കും പ്രദര്‍ശന സമയം.
മേളയുടെ ഭാഗമായി എല്ലാ ദിവസവും വൈകീട്ട് കലാസാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. മെയ് 19 ന് രാത്രി എട്ടിന് ജയരാജ് വാര്യര്‍ അവതരിപ്പിക്കുന്ന അനശ്വര ഗായകന്‍ പി. ജയചന്ദ്രന്‍ അനുസ്മരണ സംഗീതനിശ 'മലര്‍വാകക്കൊമ്പത്ത്' നടക്കും. മേയ് 20 ന് -കലാഭവൻ സലിം അവതരിപ്പിക്കുന്ന പാട്ടും ചിരിയും മ്യൂസിക്കൽ ഷോ , ഹാർമണി മ്യൂസിക് ബാൻസിൻ്റെ
നന്തുണി പാട്ട്, - പി. ഡി. പൗലോസ് ഒല്ലൂർ നയിക്കുന്ന ഗാനമേള എന്നിവ നടത്തും.
മെയ് 21 ന് വൈകിട്ട് നാലിന് സാമൂഹ്യ സുരക്ഷാ മിഷന്റെ കീഴില്‍ ഭിന്നശേഷി കുട്ടികളുടെ 'റിഥം ബാന്‍ഡ്', 6.30 ന് വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്മാരുടെ ഫ്യൂഷന്‍, 8.30 ന് സ്‌കൂള്‍ ഓഫ് ഡ്രാമ അവതരിപ്പിക്കുന്ന നാടകം - 'തമാശ' എന്നിവ അരങ്ങേറും. മെയ് 22 ന് വൈകിട്ട് അഞ്ചിന് സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികളുടെ കലാവിരുന്ന്, ആറിന് ട്രാന്‍സ്‌ജെന്‍ഡര്‍ കലാകാരന്മാരുടെ നൃത്തം, രാത്രി 8.30 ന് ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത നാടകവീട് കലാസമിതി അവതരിപ്പിക്കുന്ന 'വെയ്യ് രാജ വെയ്യ്' നാടകം എന്നിവയും അരങ്ങേറും. മെയ് 23 ന് രാത്രി എട്ടിന് ആട്ടം കലാസമിതിയും തേക്കിന്‍കാട് ബാന്‍ഡും ചേര്‍ന്ന് ഒരുക്കുന്ന ഫ്യൂഷനും ആസ്വദിക്കാനാകും.
മേളയുടെ ഭാഗമായി മെയ് 19 മുതല്‍ 24 വരെ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ വിവിധ വിഷയങ്ങളിലായി സെമിനാറുകളും സംഘടിപ്പിക്കും. മെയ് 19 ന് രാവിലെ 10.30 ന് വനിത ശിശു വികസന വകുപ്പിന്റെ ‘ജനാധിപത്യ ശിശു പരിപാലനം’ (പാരന്റ് അപ് ക്യാമ്പയിന്‍), 11.30 ന് സാമൂഹ്യ നീതി വകുപ്പിന്റെ ‘വയോജന ക്ഷേമം’ എന്ന സെമിനാറിന് ശേഷം ഗവൺമെന്റ് വൃദ്ധ സദനത്തിലെ താമസക്കാർ അവതരിപ്പിക്കുന്ന പത്ത് മിനിറ്റ് ദൈർഘ്യമുള്ള സ്കിറ്റ് 'വയസ്സല്ല മനസ്സാണ്' ഉച്ചയ്ക്ക് രണ്ടിന് ജില്ലാ സാക്ഷരത മിഷന്റെ ‘ഭരണഘടന സാക്ഷരത’എന്ന സെമിനാറുകളും നടക്കും. 21 ന് രാവിലെ 10.30 ന് കൃഷി വകുപ്പിന്റെ സമഗ്ര പച്ചക്കറിക്കൃഷി വികസനം, കാര്‍ഷിക മുറകള്‍, നൂതന വിപണന മാര്‍ഗ്ഗങ്ങള്‍ എന്ന സെമിനാറും 11.30 ന് മൃഗസംരക്ഷണ മേഖലയിലെ എഫ് പി ഒ (ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍) രൂപീകരണം - സാധ്യതകള്‍, മാര്‍ഗ്ഗങ്ങള്‍, വിജയ കഥകള്‍ എന്ന സെമിനാറും ഉച്ചയ്ക്ക് 12.15 ന് പാലുത്പാദനത്തിൽ സ്വയം പര്യാപ്തത - മൃഗ സംരക്ഷണ മേഖലയിലെ നൂതന പദ്ധതികൾ എന്നീ വിഷയങ്ങളിലും ഉച്ചയ്ക്ക് 2:30 ന് ജില്ലാ കുടുംബശ്രീ മിഷന്റെ ലിംഗനീതിയ്ക്കായുള്ള കുടുംബശ്രീ ഇടപെടലുകള്‍, സാധ്യതകള്‍ എന്നീ വിഷയത്തിൽ സെമിനാർ നടക്കും.
22 ന് രാവിലെ 10.30 ന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കരിയര്‍ പ്ലാനിംഗ് മാനേജ്‌മെന്റ് എന്ന വിഷയത്തിലും ഉച്ചയ്ക്ക് രണ്ടിന് നവീനതയും സംരംഭകത്വവും വ്യവസായ സൗഹൃദ വിദ്യാഭ്യാസവും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ പരിവര്‍ത്തനത്തില്‍ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ പങ്ക്, 3.30 ന് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ - കേരളം മാറ്റത്തിന്റെ പാതയിലൂടെ എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും.
23 ന് രാവിലെ 10.30 നു എക്സൈസ് വകുപ്പിന്റെ നാളത്തെ കേരളം -ലഹരി മുക്ത നവകേരളം, 11. 30 ന് വ്യവസായ വകുപ്പിന്റെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരഭകര്‍ക്കുള്ള കയറ്റുമതി സാധ്യതകള്‍, ഉച്ചയ്ക്ക് രണ്ടിന് സർവ്വേ വകുപ്പിന്റെ ഡിജിറ്റല്‍ സര്‍വെ, ഉച്ച തിരിഞ്ഞ് മൂന്നിന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഓട്ടോമേഷനപ്പുറം സാങ്കേതിക വിദ്യയിൽ എ ഐ- അധിഷ്ഠിത നിർണ്ണയ സംവിധാനങ്ങളുടെ ശക്തി എന്നീ വിഷയങ്ങളില്‍ സെമിനാറുകളും വൈകീട്ട് അഞ്ചിന് കേരള സാഹിത്യ അക്കാദമി കവിയരങ്ങും സംഘടിപ്പിക്കും. 24 ന് രാവിലെ 10.30ന് ശുചിത്വ മിഷൻ സമുദ്ര മലിനീകരണവും കാലാവസ്ഥ വ്യതിയാനവും എന്നീ വിഷയത്തിലും സെമിനാർ സംഘടിപ്പിക്കും.
മെയ് 24 ന് വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന സമാപന സമ്മേളനം ഉന്നതവിദ്യാഭ്യാസ സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം നിര്‍വഹിക്കും. റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന്, രാത്രി ഏഴിന് പണ്ഡിറ്റ് രമേഷ് നാരായണനും മധുശ്രീയും അവതരിപ്പിക്കുന്ന 'ഒരു നറു പുഷ്പമായ്' (മെഹ്ഫില്‍) ഖയാലും ഗസലും സിനിമാ സംഗീതവും കൈകോര്‍ക്കുന്ന അപൂര്‍വ്വ മേളനവും അരങ്ങേറും.
ഫുഡ് കോർട്ടിൽ കുടുംബശ്രീ, ജയിൽ, മിൽമ, കെടിഡിസി എന്നീ വകുപ്പുകൾ രുചികരവും വൈവിധ്യമാർന്നതുമായ ഭക്ഷണവിഭവങ്ങൾ ഒരുക്കും. കുടുംബശ്രീ വിവിധതരം വെജ് വിഭവങ്ങൾ വിതരണം നടത്തും. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് അഞ്ച് ദിവസങ്ങളിലായി 16 ബ്ലോക്കുകൾ പങ്കെടുക്കുന്ന അഞ്ച് വിഭാഗങ്ങളിലായുള്ള ജില്ലാ തല പാചകമത്സരങ്ങൾ (ജ്യൂസ്, പായസം, പുട്ട്, കേക്ക്, പരമ്പരാഗത വിഭവങ്ങൾ) സംഘടിപ്പിക്കും.
വെജ് ബിരിയാണി, ചപ്പാത്തി, ബോട്ടിൽ വെള്ളം, ബേക്കറി കൂടാതെ ഫ്രീഡം കോമ്പോ ലഞ്ച് തുടങ്ങിയ ഭക്ഷണപദാർത്ഥങ്ങളാണ് ജയിൽ വകുപ്പ് ക്രമീകരിച്ചിരിക്കുന്നത്.
കെടിഡിസിയുടെ സ്റ്റാളിൽ രുചിയുടെ മേളം തീർത്ത് കൊണ്ട് നാല് തരം പായസങ്ങളും ലഭ്യമായിരിക്കും. ഐസ്ക്രീം, സംഭാരം, ഫ്രോസൺ & നോൺ ഫ്രോസൺ തുടങ്ങി മിൽമയുടെ എല്ലാ ഉത്പ്പന്നങ്ങളും സ്റ്റാളിൽ ലഭ്യമാകും.
ട്രിച്ചൂർ അഗ്രി ഫോർട്ടികൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചക്ക, മാങ്ങ എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന വിവിധതരം പായസം ഉൾപ്പെടെയുള്ള വിഭവങ്ങൾ ഉൾകൊള്ളിച്ച രണ്ട് സ്റ്റാളുകളും മേളയുടെ ഭാഗമായി ഉണ്ടാകും.
മേളയുടെ പ്രചരണാർത്ഥം ജില്ലയുടെ വിവിധ മേഖലകളിൽ ഫ്ലാഷ്മോബും പ്രചരണ വാഹന പര്യടനവും നടത്തി.
മേളയുടെ ഭാഗമായി മികച്ച പത്ര റിപ്പോര്‍ട്ട്, മികച്ച പത്ര ഫോട്ടോ, മികച്ച വിഷ്വല്‍ റിപ്പോര്‍ട്ട്, മികച്ച വിഷ്വല്‍, പൊതുജനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന മികച്ച സെല്‍ഫി, മികച്ച വീഡിയോ (പൊതുജനം), മികച്ച തീം സ്റ്റാളുകള്‍ എന്നിവക്കായി പ്രത്യേക പുരസ്‌കാരങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
- Log in to post comments