സാംസ്കാരിക ഘോഷയാത്ര- പൊതു നിർദ്ദേശങ്ങൾ
2025 മെയ് 18 ന് വൈകിട്ട് 4.00 മണിക്ക് സി എം എസ് സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച് വിദ്യാർത്ഥി കോർണറിൽ സമാപിക്കുന്ന രീതിയിലാണ് ഘോഷയാത്ര സംഘടിപ്പിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾ ബ്ലോക്ക് അടിസ്ഥാനത്തിൽ അണിനിരക്കേണ്ടതും കോർപ്പറേഷൻ, മുനിസിപ്പാലിറ്റി എന്നിവ പ്രത്യേകമായി നിരക്കേണ്ടതുമാണ്. അണിനിരക്കേണ്ട ക്രമം അറിയിക്കുന്നതാണ്. വിവിധ വകുപ്പുകൾ ക്രമം അറിയിക്കുന്നതിനനുസരിച്ച് ബാനറിനു കീഴിൽ അണിനിരക്കണം. ഘോഷയാത്രയിൽ ഉപയോഗിക്കുന്ന ബാനർ, വിവിധ ദൃശ്യാവിഷ്‌കാരങ്ങൾ, പ്രചാരണ ഉപാധികൾ എന്നിവ പൂർണമായും ഹരിതചട്ടം പാലിച്ചായിരിക്കണം. ഫ്ളെക്സിന്റെ ഉപയോഗം പൂർണമായും ഒഴിവാക്കേണ്ടതാണ്. ഘോഷയാത്രയിൽ പങ്കെടുക്കുന്ന മുഴുവൻ പേരും സി എം എസ് സ്കൂൾ പരിസരത്ത് കൃത്യം മൂന്ന് മണിക്ക് തന്നെ നിർദ്ദേശിക്കപ്പെട്ട ഇടങ്ങളിൽ അണിനിരക്കണം.
ഘോഷയാത്രയിൽ പങ്കെടുക്കാൻ എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള പ്രത്യേക ക്രമീകരണം നടത്തി അറിയിക്കും.
- Log in to post comments