Skip to main content

മഴക്കാല ശുചീകരണം: വീഡിയോ പ്രകാശനം നടത്തി

മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് നടത്തുന്ന സോഷ്യൽ മീഡിയ ക്യാമ്പയിൻ ബോധവത്കരണ വീഡിയോ പ്രകാശനം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു.

ഒരാഴ്ചയോളം നീണ്ടു നിൽക്കുന്ന ബോധവത്കരണ ക്യാമ്പയിൻ്റെ ഭാഗമായി ബന്ധപ്പെട്ട വീഡിയോകൾ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി അപ്‌ലോഡ് ചെയ്തത് പ്രചാരണം നടത്തും. മഴക്കാല ശുചീകരണത്തിൻ്റെ ഭാഗമായി
ജില്ലാ ഭരണകൂടത്തിൻ്റെയും ആരോഗ്യ വകുപ്പിൻ്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ശുചിത്വ മിഷൻ്റെയും നേതൃത്വത്തിൽ ജില്ലയിൽ നടത്തുന്ന പ്രവർത്തനങ്ങൾക്ക് പൊതുജന പങ്കാളിത്തം ഉറപ്പു വരുത്തുന്നതിൻ്റെ ഭാഗമായിട്ടാണ് സോഷ്യൽ മീഡിയ ക്യാമ്പയിൻ നടത്തുന്നത്.

പരിപാടിയിൽ എഡിഎം ടി. മുരളി, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ സാജു സെബാസ്റ്റ്യൻ, ഡെപ്യൂട്ടി ഡയറക്ടർ സിദ്ദിഖ് കെ, അസിസ്റ്റൻ്റ് ഡയറക്ടർ ബിന്ദു പരമേശ്വരൻ, ശുചിത്വ മിഷൻ കോർഡിനേറ്റർ കെ കെ മനോജ് കുമാർ, സീനിയർ ക്ലർക്ക് പി ജി അനിൽകുമാർ, ഡെപ്യൂട്ടി ഡിഎംഒ ടീ കെ അനൂപ്, ആർ ജി എസ് എ പ്രോജക്ട് മാനേജർ ശ്രുതി ശിവൻ, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫിസർ രജിനേഷ് വി ആർ തുടങ്ങിയവർ പങ്കെടുത്തു.

date