Skip to main content

എൻ്റെ കേരളം പ്രദർശന മേള : ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്യും

സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികവുമായി ബന്ധപ്പെട്ട് തൃശൂർ ജില്ലയിലെ തെരെഞ്ഞെടുക്കപ്പെട്ട ഭിന്നശേഷിക്കാരായ ഗുണഭോക്താക്കൾക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ക്യാമ്പ് സംഘടിപ്പിക്കും. നാളെ (മെയ് 19) ഉച്ചയ്ക്ക് രണ്ട് മണിക്ക് എൻ്റെ കേരളം പ്രദർശന വിപണനമേളയിലെ വേദിയിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു സഹായ ഉപകരണങ്ങളുടെ വിതരണം നിർവഹിക്കും. പി ബാലചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും.

date