Skip to main content

നാല് ജില്ലകളിൽ റെഡ് അലർട്ട്

കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് (20-05-2025) കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ചുവന്ന അലർട്ടും തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകൾക്ക് മഴയോടനുബന്ധിച്ച് ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകൾക്ക് മഴയോടനുബന്ധിച്ച് മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാലെ (21-05-2025) കോഴിക്കോട്, വയനാട് ജില്ലകൾക്ക് മഴയോടനുബന്ധിച്ച് ഓറഞ്ച് അലർട്ടും കോഴിക്കോട്, വയനാട് എന്നീ ജില്ലകൾക്ക് മഴയോടനുബന്ധിച്ച് മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (20/05/2025) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പി.എൻ.എക്സ് 2149/2025

date