"പരസ്പരം" വേദിയിൽ15 കലാകാരന്മാരെ ആദരിച്ച് മുഖ്യമന്ത്രി
സാംസ്കാരിക ലോകത്തിന് അളവറ്റ സംഭാവന നൽകിയ 15 പ്രഗത്ഭരായ കലാകാരന്മാരെ ആദരിച്ച് മുഖ്യമന്ത്രി. സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ വിവിധ സാംസ്കാരിക പ്രവർത്തകരും കലാകാരന്മാരുമായി സംവദിക്കുന്ന "പരസ്പരം" വേദിയിലാണ് ആദരവ് നൽകിയത്.
കേരളത്തിലെ നാടക ചരിത്രത്തിലെ എക്കാലത്തെയും മികച്ച അഭിനയത്രി നിലമ്പൂർ ആയിഷ, പ്രശസ്ത വിപ്ലവ ഗായിക പി കെ മേദിനി, മോഹിനിയാട്ടത്തെ ജനകീയമാക്കിയ പത്മശ്രീ ക്ഷേമാവതി ടീച്ചർ, സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്റർ, സാഹിത്യകാരൻ ടി ഡി രാമകൃഷ്ണൻ, കൊച്ചിൻ ബിനാലെ സ്ഥാപകൻ ആധുനിക ഇന്ത്യൻ ചിത്ര കലാകാരൻ ബോസ് കൃഷ്ണമാചാരി, ചിത്രകാരനും മഹാശില്പിയുമായ എൻ എൻ റിംസൺ, തലശ്ശേരി ജെമിനി സർക്കസിന്റെ അമരക്കാരൻ സർക്കസ് ചന്ദ്രൻ, തുടരും സിനിമയുടെ സംവിധായകൻ തരുൺ മൂർത്തി, മിസ് ട്രാൻസ് ഗ്ലോബൽ 2021 കിരീടം നേടിയ ശ്രുതി സിത്താര, ഓട്ടിസം ബാധിച്ച കുട്ടികൾക്ക് വേണ്ടി അമ്മ എന്ന സ്ഥാപനം നടത്തി കുട്ടികളെ കൊണ്ട് നാടകം പരിശീലിപ്പിക്കുന്ന ഡോ. ഭാനുമതി, ഭിന്നശേഷിരംഗത്ത് നിന്നും അതിജീവനത്തിന്റെ അപാരജിതമായ കരുതാർജിച്ച പ്രതിഭ കണ്മണി, ഊരാളി കൂത്തു കലാകാരി മാലതി ബാലൻ, ചലച്ചിത്ര അഭിനേതാവ് അപ്പാനി ശരത്, കോൽക്കളി കലാകാരൻ ടി പി നാണു എന്നിവരെയാണ് പൊന്നാടയും ഫലകവും നൽകി ചടങ്ങിൽ ആദരിച്ചത്.
- Log in to post comments