Skip to main content

വെർച്വൽ ലോകത്തിലൂടെ വികസനത്തിന്റെ നേർക്കാഴ്ചയുമായി സി ഡിറ്റ്

സർക്കാരിൻ്റെ സുപ്രധാന വികസന നേട്ടങ്ങളെ  വെർച്വൽ റിയാലിറ്റി ഉപയോഗിച്ച്  ജനങ്ങളിലേക്ക് എത്തിക്കുകയാണ് സി ഡിറ്റ്.

വെർച്വൽ സ്റ്റുഡിയോ വഴി വിഴിഞ്ഞം തുറമുഖം, കൊച്ചി വാട്ടർ മെട്രോ, ദേശീയപാത വികസന പദ്ധതി, സീ പ്ലെയിൻ പദ്ധതി തുടങ്ങിയ സർക്കാറിന്റെ വിവിധ വികസന നേട്ടങ്ങൾ അടുത്തറിയാൻ സി-ഡിറ്റ് സ്റ്റാളിലൂടെ സാധിക്കും. കമ്പ്യൂട്ടർ ഗ്രാഫിക്സും റിയൽ ടൈം ഇൻ്ററാക്ടീവും ചേർത്തുകൊണ്ടാണ് സന്ദർശകർക്ക് ഇത്തരത്തിൽ ഒരു പുതിയ അനുഭവം സമ്മാനിക്കുന്നത്.

സർക്കാരിന്റെ സുപ്രധാന വികസന പദ്ധതികളെ തൊട്ടറിയാൻ കഴിഞ്ഞതിലുള്ള തൃപ്തിയോടെയാണ് സന്ദർശകർ മടങ്ങുന്നത്. കേരള സർക്കാരിൻ്റെ ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി വകുപ്പിന് കീഴിലുള്ള സ്ഥാപനമായ സി-ഡിറ്റ് സാങ്കേതികവിദ്യകളെ ഫലപ്രദമായി വിനിയോഗിച്ച്  വികസന നേട്ടങ്ങൾ പൊതുജനങ്ങളുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

date