Skip to main content

റഗുലർ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷിക്കാം

കേരളത്തിലെ മുഴുവൻ ഗവണ്മെന്റ്എയിഡഡ്ഐഎച്ച്ആർഡികേപ്സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേക്ക് സംസ്ഥാനടിസ്ഥാനത്തിൽ പ്രവേശനത്തിന് അപേക്ഷിക്കാം. എസ്എസ്എൽസി/ടിഎച്ച്എസ്എൽസി/സിബിഎസ്ഇ മറ്റ് തുല്യ പരീക്ഷകളിൽ ഉപരി പഠനത്തിന് അർഹത നേടിയ കണക്ക്സയൻസ്ഇംഗ്ലീഷ് മുതലായ വിഷയങ്ങൾ ഓരോ വിഷയങ്ങളായി പഠിച്ചവർക്ക് എൻജിനീയറിങ് സ്ട്രീമിലേയ്ക്കും (സ്ട്രീം.1) കണക്ക്ഇംഗ്ലീഷ്എന്നിവ പഠിച്ചവർക്ക് മാനേജ്‌മെന്റ് സ്ട്രീമിലേയ്ക്കും (സ്ട്രീം.2) അപേക്ഷിക്കാം. സിബിഎസ്ഇ പാസ്സായവരിൽ മാത്തമാറ്റിക്സ് ബേസിക് തെരഞ്ഞെടുത്തവർ അപേക്ഷിക്കേണ്ടതില്ല.  കേരളത്തിലെ ഗവണ്മെന്റ് / ഐഎച്ച്ആർഡി / കേപ് പോളിടെക്‌നിക്കുകളിലെ മുഴുവൻ സീറ്റിലേയ്ക്കും എയിഡഡ് പോളിടെക്‌നിക്കുകളിലെ 85 ശതമാനം സീറ്റുകളിലേയ്ക്കുംസ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ 50 ശതമാനം ഗവ. സീറ്റിലേയ്ക്കുമാണ് ഓൺലൈൻ വഴി പ്രവേശനം നടക്കുന്നത്. ടിഎച്ച്എസ്എൽസിവിഎച്ച്എസ്ഇ എന്നിവ പാസ്സായവർക്ക് യഥാക്രമം 10 ശതമാനം2 ശതമാനം വീതം റിസർവേഷൻ ഉണ്ട്. വിഎച്ച്എസ്ഇ പാസ്സായവർക്ക് അവരുടെ ട്രേഡുകൾ അനുസരിച്ചാണ് ബ്രാഞ്ചുകൾ തെരഞ്ഞെടുക്കാൻ സാധിക്കുക. ഭിന്നശേഷിയുള്ളവർക്ക് 5 ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. എസ്.സി/എസ്.ടിഒഇസിഎസ്ഇബിസി വിഭാഗങ്ങളിലെ അപേക്ഷകർക്ക് സർക്കാർ നിർദ്ദേശ പ്രകാരമുള്ള സംവരണം ലഭിക്കും. കൂടാതെ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം അനുവദിച്ചിട്ടുണ്ട്. എസ്.എസ്.എൽ.സി. യ്ക്ക് ലഭിച്ച മാർക്കിൽ കണക്ക്സയൻസ്എന്നിവയ്ക്ക് മുൻ തൂക്കം നൽകിയാണ് സ്ട്രീം.1 ലേയ്ക്കുള്ള സെലക്ഷന്റെ ഇൻഡക്‌സ് സ്‌കോർ നിശ്ചയിക്കുന്നത്. കണക്ക്ഇംഗ്ലീഷ് എന്നിവയ്ക്ക് മുൻ തൂക്കം നൽകിയാണ് സ്ട്രീം.2 ലേയ്ക്കുള്ള സെലക്ഷന്റെ ഇൻഡ്ക്‌സ് സ്‌കോർ നിശ്ചയിക്കുന്നത്.

പൊതുവിഭാഗങ്ങൾക്ക് 200 രൂപയുംപട്ടികജാതി/പട്ടികവർഗ്ഗവിഭാഗങ്ങൾക്ക് 100 രൂപയുമാണ്അപേക്ഷ ഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി www.polyadmission.org  വെബ്സൈറ്റ് മുഖേന വൺ ടൈം രജിസ്ട്രേഷൻ ചെയ്ത് ഫീസടക്കണം. തുടർന്നു മാത്രമേ വിവിധ സർക്കാർ / സർക്കാർ എയിഡഡ് / ഐഎച്ച്ആർഡി / കേപ് സ്വാശ്രയപോളിടെക്‌നിക് കോളേജുകളിലേക്കും എൻസിസി / സ്പോർട്സ് ക്വാട്ടകളിലേക്കും അപേക്ഷ സമർപ്പിക്കുവാൻ കഴിയുകയുള്ളൂ. എൻസിസി സ്പോർട്സ് ക്വാട്ടയിൽ അപേക്ഷിക്കുന്നവർ ഓൺലൈൻ ആയി അപേക്ഷിച്ചതിനു ശേഷം അപേക്ഷയുടെ പകർപ്പ് യഥാക്രമം എൻസിസി  ഡയറക്ടറേറ്റിലേയ്ക്കുംഓഫീസിലേക്കും അയക്കണം.  സ്വകാര്യ സ്വാശ്രയ പോളിടെക്‌നിക് കോളേജ്സർക്കാർ എയിഡഡ് കോളേജ് എന്നിവിടങ്ങളിലെ മാനേജ്‌മെന്റ് സീറ്റുകളിലേയ്ക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഓരോ കോളേജിലേക്കും ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം. വൺ ടൈം രജിസ്ട്രേഷൻ അപേക്ഷകർ ഒരു പ്രാവശ്യം മാത്രം ചെയ്താൽ മതിയാകും. ഒരു വിദ്യാർത്ഥിയ്ക്ക് 30 ഓപ്ഷനുകൾ വരെ നൽകാനാവും. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org.

പി.എൻ.എക്സ് 2151/2025

date