ഫയൽ ജീവിതത്തിന് ബ്രേക്ക്; എൻ്റെ കേരളം വേദിയിൽ ആടിപ്പാടി തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാർ
രാവിലെ ഓഫീസിൽ എത്തുക, മുന്നിലെത്തുന്ന ഫയലുകൾ തീർപ്പാക്കുക, തിരികെ മടങ്ങുക. ഉത്തരവാദിത്തങ്ങളിലൂടെ കടന്നു പോകുന്ന ജീവിതത്തിന്
ബ്രേക്ക് നൽകി എൻ്റെ കേരളം വേദിയിൽ ആടിപ്പാടി തദ്ദേശ സ്വയംഭരണ വകുപ്പിലെ ജീവനക്കാർ.
വിഘ്നേശ്വര സ്തുതി, കവിതാലാപനം, സിനിമാ ഗാനാലാപനം, തിരുവാതിര, സിനിമാറ്റിക് ഡാൻസ്, ക്ലാസിക്കൽ ഡാൻസ് എന്നിങ്ങനെ വൈവിധ്യമാർന്ന കലാരൂപങ്ങളുമായാണ് ജീവനക്കാർ എൻ്റെ കേരളം വേദി കീഴടക്കിയത്.
ചേരാനല്ലൂർ പഞ്ചായത്തിലെ ക്ലർക്കും യൂണിവേഴ്സൽ ലോക റെക്കോർഡ് ജേതാവുമായ ലാൻസി അവതരിപ്പിച്ച ഗാനമേളയും പരിപാടി കാണാൻ എത്തിയവരെ ആവേശത്തിലാഴ്ത്തി.
777 പാട്ടുകൾ 42മണിക്കൂർ നിർത്താതെ അവതരിപ്പിച്ചാണ് ലാൻസി റെക്കോർഡ് കൈവരിച്ചത്.
ജോലിക്ക് തടസ്സം വരാതെ ഓഫീസ് സമയത്തിനുശേഷമാണ് ജീവനക്കാർ കലാപരിശീലനത്തിന് സമയം കണ്ടെത്തിയത്. മൂന്നുദിവസംകൊണ്ടാണ് നൃത്തരൂപങ്ങൾ ഉൾപ്പെടെയുള്ള പരിപാടികൾ ചിട്ടപ്പെടുത്തിയത്
*ഫോട്ടോ അടിക്കുറിപ്പ്*
തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാർ
അവതരിപ്പിച്ച കലാപരിപാടികൾ
- Log in to post comments