Post Category
ചേര്‍ച്ചംകണ്ടി കുന്നോത്ത് കനാല്‍ റോഡ് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ ചേര്‍ച്ചം കണ്ടി കുന്നോത്ത് കനാല്‍ റോഡ് കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. കാനത്തില്‍ ജമീല എംഎല്‍എയുടെ പ്രാദേശിക ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 12 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ലിന്‍സി മരക്കാട്ട് പുറത്ത് അധ്യക്ഷത വഹിച്ചു. മുന്‍ കൗണ്‍സലര്‍ ബാലന്‍ നായര്‍, പി കെ ഷൈജു, വി പി ബാലന്‍, സുരേന്ദ്രന്‍ കുന്നോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
date
- Log in to post comments