Post Category
ലൈഫ്; ചെക്ക് കൈമാറി
ഭൂരഹിത ഭവനരഹിതര്‍ക്ക് ലൈഫ് മിഷന്‍, ചിറ്റിലപ്പിള്ളി ഫൌണ്ടേഷനുമായി ചേര്‍ന്ന് നടപ്പാക്കിയ പദ്ധതി പ്രകാരം ഭൂമി നല്‍കിയ ഇരിട്ടി സ്വദേശി കെ.സി രാജീവന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി ചെക്ക് കൈമാറി. പായം ഗ്രാമ പഞ്ചായത്തിലെ ഗുണഭോക്താവായ ശ്രീദേവി, ഇരിട്ടി നഗരസഭ ഗുണഭോക്താക്കളായ ഖദീജ, പെരുമാള്‍ എന്നിവര്‍ക്ക് നാല് സെന്റ് വീതമാണ് ഭൂമി നല്‍കിയത്. ലൈഫ് - ചിറ്റിലപ്പിള്ളി ഭവന പദ്ധതി രണ്ടാം ഘട്ടത്തില്‍ അതിദരിദ്ര വിഭാഗത്തില്‍പ്പെട്ട ഭൂരഹിതര്‍ക്കാണ് മുന്‍ഗണന നല്കിയിട്ടുള്ളത്. പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി രജനി, സെക്രട്ടറി ഇന്‍ ചാര്‍ജ് കെ.ജി സന്തോഷ്, ജില്ലാ ലൈഫ് മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എം പി വിനോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments