Post Category
കവചം മുന്നറിയിപ്പ്; സൈറണുകള്‍ മുഴങ്ങി
കേന്ദ്ര കാലാവസ്ഥ വകുപ്പ് മെയ് 20ന് കണ്ണൂര്‍ ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യപിച്ച സാഹചര്യത്തില്‍ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി ജില്ലയില്‍ പത്തിടങ്ങളില്‍ സൈറണ്‍ മുഴങ്ങി. ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ തിരുവങ്ങാട്, ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആറളം ഫാം, ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പെരിങ്ങോം, സൈക്ലോണ്‍ ഷെല്‍ട്ടര്‍ കതിരൂര്‍, പ്രീമെട്രിക് ഹോസ്റ്റല്‍ ബോയ്സ് നടുവില്‍, ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മുഴപ്പിലങ്ങാട്, ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രാമന്തളി, ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കണ്ണൂര്‍ (സ്‌പോര്‍ട്‌സ് സ്‌കൂള്‍), ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാട്ടൂല്‍, പിഡബ്ല്യുഡി റസ്റ്റ് ഹൗസ് തലശ്ശേരി എന്നിവിടങ്ങളിലാണ് വെകുന്നേരം അഞ്ചിന് സൈറണുകള്‍ മുഴങ്ങിയത്.
date
- Log in to post comments