എന്റെ കേരളത്തിൽ ഇന്നത്തെ പരിപാടികൾ (20/05/2025)
*കലാപരിപാടികൾ*
വൈകുന്നേരം അഞ്ചിന് കലാഭവൻ സലീമിന്റെ നേതൃത്വത്തിൽ പാട്ടും ചിരിയും മ്യൂസിക്കൽ ഷോ. തുടർന്ന് വൈകുന്നേരം 6.30 ന് ഹാർമണി മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന നന്തുണിപ്പാട്ട്. ശേഷം രാത്രി 8.30 ന് വരെ ഒല്ലൂർ പി.ഡി പൗലോസും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറും.
*ഇന്നത്തെ സിനിമ*
മേളയുടെ ഭാഗമായി സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ ഒരുക്കിയ മിനി തീയേറ്ററിൽ ഇന്ന് (മെയ് 20) രാവിലെ 11 ന് ജോൺ എബ്രഹാം സംവിധാനം നിർവ്വഹിച്ച ചെറിയാച്ചന്റെ ക്രൂര കൃത്യങ്ങൾ, ഉച്ചയ്ക്ക് 1.30 ന് ലാൽ, ആസിഫ് അലി എന്നിവരെ പ്രധാന താരങ്ങളാക്കി മധുപാൽ സംവിധാനം നിർവ്വഹിച്ച ഒഴിമുറി, വൈകീട്ട് നാലിന് അനശ്വര നടൻ തിലകൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് അജയൻ സംവിധാനം നിർവ്വഹിച്ച പെരുന്തച്ചൻ, രാത്രി ഏഴിന് ഗോഡ്ഫാദർ എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും.
*എൻ്റെ കേരളത്തിൽ ഇന്ന് (20)ഓമന മൃഗങ്ങളെയും പക്ഷികളെയും കാണാം*
എൻ്റെ കേരളം പ്രദർശനത്തോടനുബന്ധിച്ച് മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റാളിൽ ഇന്ന് ഓമന മൃഗങ്ങളുടെയും പക്ഷികളുടെയും പ്രദർശനമുണ്ടാകും. വലിപ്പത്തിൽ ചെറുതെങ്കിലും വിലയിലും കൗതുകത്തിലും വമ്പൻമാരായ ശ്വാനൻമാരുടെ ടോയ് ബ്രീഡ് പ്രദർശനം, കുഞ്ഞൻമാരായ പിഗ്മി ആടുകൾ, പുങ്കന്നൂർ പശു, വിവിധയിനം പൂച്ചകൾ , അലങ്കാര പക്ഷികൾ എന്നിവ പ്രദർശനത്തിലുണ്ടാകും. വൈകുന്നേരം നാലുമണി മുതൽ 7 മണി വരെയാണ് പ്രദർശനം.
വീടിൻറെ പൂമുഖത്തും മട്ടുപ്പാവിലും കാടകളെ വളർത്താവുന്ന തൊട്ടിൽക്കൂടുകൾ മൃഗസംരക്ഷണ വകുപ്പിന്റെ പവലിയനിൽ ഒരുക്കിയിരിക്കുന്നു. തൃശ്ശൂർ മൃഗസംരക്ഷണ ഉദ്യോഗസ്ഥ സൊസൈറ്റിയുടെ നേതൃത്വത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെ സാങ്കേതിക സഹായത്തോടെ ഒരുക്കിയിരിക്കുന്ന കൂടുകളിൽ പത്തു
കാടകളെ വളർത്താം. കാടയും കൂടും തീറ്റയും അടങ്ങുന്ന യൂണിറ്റുകൾ കർഷകർക്ക് സബ്സിഡി നിരക്കിൽ സ്വന്തമാക്കുവാനും മേളയിൽ അവസരമുണ്ട്.
- Log in to post comments